ചുവന്ന സാരി, ഒതുക്കിവച്ച മുടിയിഴകൾ, വിടർന്ന കണ്ണുകൾ…‘ദളപതി’ എന്ന തമിഴ്ചിത്രത്തിൽ നായികയായി ശോഭനയെത്തിയപ്പോൾ സൗന്ദര്യത്തിന്റെ പ്രതീകമയി ശോഭനയെ വാഴ്ത്തിയവരാണ് നമ്മളിൽ പലരും. വർഷങ്ങൾക്കു ശേഷമിതാ ആ രൂപം ഒരിക്കൽ കൂടി മലയാളികളുടെ മനസ്സിലേക്ക് പതിപ്പിക്കുകയാണ് എസ്തർ അനിൽ. ‘ദളപതി’യിലെ ശോഭന അഭിനയിച്ച സുബ്ബലക്ഷ്മിയെ അതേ രൂപ ഭംഗിയോടെ റീക്രിയേറ്റ് ചെയ്തിരിക്കുകയാണ് എസ്തർ.
കൽപ്പടവുകളിലും പാറക്കെട്ടുകൾക്കു മുകളിലുമെല്ലാം ഇരുന്നാണ് എസ്തർ ഫോട്ടോയ്ക്ക് പോസ് ചെയ്തത്. കറുപ്പും ഗോൾഡനും കരയോടുകൂടിയ ചുവന്ന സാരിയായണ് എസ്തർ തിരഞ്ഞെടുത്തത്. കറുപ്പും ഗോൾഡനും മുത്തുകളോടു കൂടിയ മാലയും പിന്നിയിട്ട മുടിയും ശോഭനയെ ഓർമപ്പെടുത്തും. സിനിമയിലെ അതേ ലൊക്കേഷനില്‍ നിന്നാണ് ഫോട്ടോഷൂട്ടും നടത്തിയത്.
ഫോട്ടോയ്ക്ക് കമന്റുകളുമായി നിരവധി പേരാണ് എത്തുന്നത്. എസ്തറിന്റെ ഏറ്റവും മികച്ച ഫോട്ടോ ഇതാണെന്നും സുന്ദരിയായിട്ടുണ്ടെന്നും ആരാധകർ കമന്റ് ചെയ്തു.