Friday, December 13, 2024
HomeNewsNationalസഹതാരത്തിന്റെ കൊലപാതക കേസിൽ ഗുസ്തി തരാം സുശീല്‍ കുമാര്‍ കീഴടങ്ങി

സഹതാരത്തിന്റെ കൊലപാതക കേസിൽ ഗുസ്തി തരാം സുശീല്‍ കുമാര്‍ കീഴടങ്ങി

സഹതാരത്തെ കൊലപ്പെടുത്തിയ കേസില്‍ ഗുസ്തി താരം സുശീല്‍ കുമാര്‍ തിഹാര്‍ ജയിലില്‍ കീഴടങ്ങി. ജൂനിയര്‍ താരമായ സാഗര്‍ ധന്‍കറിനെ കൊലപ്പെടുത്തിയ കേസിലാണ് ഒളിംമ്പ്യന്‍ സുശീല്‍ കുമാര്‍ കീഴടങ്ങിയത്. കൊലപാതകം, കൊലപാതക ശ്രമം, സംഘംചേരല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് സുശീല്‍ കുമാറിന് മേൽ ചുമത്തിയിട്ടുളളത്.

കേസിലെ മുഖ്യപ്രതിയാണ് സുശീല്‍ കുമാര്‍. ദില്ലിയിലെ ഛത്രസാല്‍ സ്റ്റേഡിയത്തിലെ പാര്‍ക്കിംഗ് സ്ഥലത്ത് വെച്ച് സുശീല്‍ കുമാര്‍ സാഗർ ധന്‍കറിനേയും സുഹൃത്തിനേയും മര്‍ദ്ദിക്കുകയായിരുന്നു. ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് ധന്‍കര്‍ മരിച്ചു. സുശീല്‍ കുമാറിന്റെ ദില്ലി മോഡല്‍ ടൗണിലുളള ഫ്ലാറ്റിലാണ് സാഗർ താമസിച്ചിരുന്നത്. ഫ്ലാറ്റ് ഒഴിയുന്നതിന് സാഗറും സുഹൃത്ത് സോനുവും വിമുഖത കാണിച്ചതാണ് അക്രമത്തിന് കാരണമായത്.

2021ല്‍ സുശീല്‍ കുമാറിനെ മുണ്ടികയില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2022 ല്‍ എട്ട് ദിവസത്തേക്ക് സുശീല്‍ കുമാറിന് ഇടക്കാല ജാമ്യം അനുവദിക്കുകയും ചെയ്തു. കേസിൽ ഇടക്കാല ജാമ്യം ലഭിച്ച സുശീൽ കുമാർ കാൽമുട്ടിന് ശസ്ത്രക്രിയയും നടത്തി. ഇതിനിടെ ദില്ലി പൊലീസ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതിന് പിന്നാലെയാണ് ജൂനിയർ അത്‍ലറ്റിന്റെ വധക്കേസിൽ മുഖ്യപ്രതിയായി സുശീൽ കുമാറിനെ ഉൾപ്പെടുത്തിയത്.170 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമർപ്പിച്ചത്. രണ്ടു തവണ ഒളിംമ്പിക് മെഡല്‍ ജേതാവായിട്ടുണ്ട് സുശീല്‍ കുമാര്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments