Sunday, October 6, 2024
HomeNewsGulfസര്‍ക്കാര്‍ സേവനങ്ങളുടെ പേരില്‍ തട്ടിപ്പ് : ജാഗ്രത നിര്‍ദ്ദേശവുമായി അബുദബി പൊലീസ്‌

സര്‍ക്കാര്‍ സേവനങ്ങളുടെ പേരില്‍ തട്ടിപ്പ് : ജാഗ്രത നിര്‍ദ്ദേശവുമായി അബുദബി പൊലീസ്‌

അബുദബി സര്‍ക്കാര്‍ സേവനങ്ങളുടെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ അയച്ച് ജനങ്ങളെ കബളിപ്പിക്കുവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പുമായി അബുദബി പൊലീസ്. സേവനങ്ങളുടെ പേരിലും പിഴയുടെ പേരിലും ജനങ്ങളെ പറ്റിച്ചു പണം തട്ടിയെടുക്കുന്ന സംഘങ്ങള്‍ സജ്ജീവമാണ്. സംശയാസ്പദമായ കോളുകള്‍ പൊലീസ് അറിയിക്കണമെന്നും അബുദബി പൊലീസ് അറിയിച്ചു. വിവിധ മാര്‍ഗ്ഗങ്ങളിലൂടെയാണ് തട്ടിപ്പു സംഘങ്ങള്‍ ജനങ്ങളെ സമീപിക്കുന്നത്.
സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാകും എന്ന സന്ദേശത്തിലൂടെയാണ് പുതിയ രീതിയില്‍ തട്ടിപ്പ് നടത്തുന്നത്. ഇത്തരക്കാര്‍ക്കെതിരെ ജാഗ്രത പുലരത്തണമെന്നാണ് അബുദബി പൊലീസ് മുന്നറിയിപ്പ് നല്‍കുന്നത്. സേവനങ്ങളുടെ പേരിലും പിഴയുടെ പേരിലുമാണ് ജനങ്ങളെ കബളിപ്പിച്ച് പണം ത്ട്ടിയെടുക്കുന്നത്. പ്രധാന ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍ എന്നിവയുടെ പേരിലും തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. ഓഫറുകള്‍ വാദ്ഗാനം ചെയ്താണ് ആളുകളെ സമീപിക്കുന്നത്. വെബ്‌സൈറ്റുകളില്‍ സംശയം തോന്നിയാല്‍ പൊലീസില്‍ അറിയിക്കണമെന്നും മുന്നറിയിപ്പുണ്ട്.
വിവിധ വെബ്‌സൈറ്റുകള്‍ വഴി പണം അടക്കുന്നവര്‍ക്ക് അക്കൗണ്ടിലെ പണം മുഴുവന്‍ നഷ്ടമാകുന്നത് പതിവ് സംഭവമാതോടെയാണ് പൊലീസ് വീണ്ടും ഓര്‍മ്മപ്പെടുത്തല്‍ നടത്തുന്നത്. തൊഴില്‍ അന്വേഷകരെ ആകര്‍ഷിക്കാന്‍ വ്യാജ റിക്രൂട്ട്‌മെന്റ് സെറ്റുകളാണ് തട്ടിപ്പുകാരുടെ മറ്റൊരു രീതി. ജോലിക്കായി തിരഞ്ഞെടുത്തതായും രജിസ്‌ട്രേഷന്‍ ഫീസ് നല്‍കണമെുന്നം ആവശ്യപ്പെട്ടാണ് തട്ടിപ്പിന് ശ്രമിക്കുന്നത്. ബാങ്ക് അക്കൗണ്ട് നമ്പര്‍, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍, ഓണ്‍ലൈന്‍ ബാങ്കിങ് പാസ്‌വേഡ്, എടിഎം സെക്യൂരിറ്റി നമ്പര്‍ എന്നിവ ആരുമായും പങ്കുവെയ്ക്കരുതെന്നും ഓര്‍മ്മപ്പെടുത്തുകയാണ് അബുദബി പൊലീസ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments