ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയില്‍ രണ്ടാം മത്സരത്തിനിറങ്ങുകയാണ് ഇന്ത്യ. ആതിഥേയരായ ഇന്ത്യ ആദ്യ മത്സരത്തില്‍ ഏഴു വിക്കറ്റിന്റെ വമ്പന്‍ വിജയം സ്വന്തമാക്കിയതിന്റെ ആത്മ വിശ്വാസത്തിലാണ് ഇന്ന് ഇറങ്ങുന്നത്. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ എല്ലാ കാണികളുടെയും ശ്രദ്ധ സഞ്ജുവിന്റെ ബാറ്റിങിലേക്കായിരിക്കും. അഭിഷേക് ശര്‍മയും സഞ്ജു സാംസണുമായിരിക്കും ഇന്നും ഇന്ത്യക്കായി ഓപ്പണിങ്ങിനായി ഇറങ്ങുക. ആദ്യ മത്സരത്തില്‍ മികച്ച ഫോമില്‍ ബാറ്റു ചെയ്ത സഞ്ജു ഇന്ന് ആരാധകരുടെ പ്രതീക്ഷയ്‌ക്കൊപ്പം ബാറ്റു വീശുമെന്നാണ് പ്രതീക്ഷ. ട്വന്റി20 മത്സരങ്ങളിലെ സഞ്ജുവിന്റെ മികച്ച ഫോം ചെന്നൈയില്‍ ഇന്ത്യയെ വിജയത്തിലെത്തിക്കുമെന്നാണ് കണക്കൂകൂട്ടല്‍. ആദ്യമത്സരത്തില്‍ വിമര്‍ശകര്‍ക്കും സെലക്ടര്‍മാര്‍ക്കും ബാറ്റ് കൊണ്ടാണ് സഞ്ജു മറുപടി നല്‍കിത്. സ്പിന്‍ ബൗളര്‍മാരെ തുണക്കുന്ന ചെന്നൈ ഗ്രൗണ്ടില്‍ സഞ്ജുവിന് ബാറ്റിങ് കരുത്ത് തെളിയിക്കാനാകുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ബോളര്‍മാരെ ശ്രദ്ധയോടെ നേരിടുന്ന സഞ്ജുവിന്റെ ക്രീസിലെ ആത്മവിശ്വാസം ഇന്ത്യക്ക് തുണയാകും. ഇതിനൊപ്പം ക്യാപ്റ്റര്‍ സൂര്യകുമാര്‍ യാദവ് സഞ്ജുവിനു നല്‍കുന്ന പിന്തുണയും കളിക്കളത്തില്‍ സഞ്ജുവിന്റെ ബാറ്റിങില്‍ പ്രകടമാകും. ട്വന്റി 20 പരമ്പരയില്‍ സഞ്ജുവിന്റെ പ്രകടനം ചാമ്പ്യന്‍സ് ട്രോഫിയിലേക്കുള്ള വാതിലാകുമെന്നാണ് വിലയിരുത്തല്‍. ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും ഏതെങ്കിലും താരങ്ങള്‍ പുറത്തായാല്‍ ആദ്യ പരിഗണന സഞ്ജുവിമായിരിക്കും. കഴിഞ്ഞ മത്സരത്തില്‍ ബാറ്റിങിനൊപ്പം കീപ്പിംഗിലും മികവാര്‍ന്ന പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. ദക്ഷിണാഫ്രിക്കക്കെിരായ ഇന്ത്യയുടെ ട്വന്റി20 പരമ്പര മുതല്‍ സഞ്ജു മികച്ച ഫോമിലാണ് തുടരുന്നത്