Saturday, July 27, 2024
HomeNewsGulfവെയര്‍ഹൗസ് എടുത്ത് കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ ശേഖരിച്ച് വില്‍പ്പന: യുഎഇയില്‍ പതിനാറ് പേര്‍ക്ക് ശിക്ഷ

വെയര്‍ഹൗസ് എടുത്ത് കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ ശേഖരിച്ച് വില്‍പ്പന: യുഎഇയില്‍ പതിനാറ് പേര്‍ക്ക് ശിക്ഷ


യുഎഇയില്‍ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ സംഭരിച്ച് വില്‍പ്പന നടത്തിയ കേസില്‍ പതിനാറ് പേര്‍ക്ക് തടവുശിക്ഷയും വന്‍ തുകയുടെ പിഴയും.ഒന്നാം പ്രതിയായ യുഎഇ പൗരനും ഭാര്യയ്ക്കും അറുപത്തിയാറ് വര്‍ഷം ആണ് തടവുശിക്ഷ.യുഎഇയില്‍ വെയര്‍ഹൗസ് നിര്‍മ്മിച്ച് കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളും മറ്റ് ഉപഭോകൃത വസ്തുക്കളും ശേഖരിക്കുകയും മറിച്ചുവില്‍ക്കുകയും ചെയ്ത കേസിലാണ് അബുദബി കസേന്‍ കോടി പതിനാറ് പേര്‍ക്ക് തടവും പിഴയും വിധിച്ചത്. കൃത്രിമരേഖ ചമയ്ക്കല്‍, അഴിമതി, കൊള്ളലാഭമുണ്ടാക്കല്‍,കൊള്ള,
വാണിജ്യ തട്ടിപ്പ്,പൊതുസ്ഥാപനങ്ങള്‍ക്കും ഫണ്ടുകള്‍ക്കും ദോഷമുണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ശിക്ഷ .

പന്ത്രണ്ട് കേസുകളിലായി വ്യത്യസ്ഥ കാലയളവുകളിലേക്കാണ് തടവുശിക്ഷ. യുഎഇ സ്വദേശികള്‍ അടക്കം വിവിധ രാജ്യക്കാരുണ്ട് ശിക്ഷ ലഭിച്ചവരില്‍. ഒരു കേസില്‍ യുഎഇ പൗരനും ഭാര്യയ്ക്കും അറുപത്തിയാറ് വര്‍ഷം തടവിന് ഒപ്പം മുപ്പത് ദശലക്ഷം ദിര്‍ഹം പിഴയും ചുമത്തി. മറ്റ് പ്രതികള്‍ക്ക് മൂന്ന് മുതല്‍ പതിനഞ്ച് വര്‍ഷം വരെയാണ് തടവുശിക്ഷ വിധിച്ചിരിക്കുന്നത്. ആകെ പതിമൂന്ന് ദശലക്ഷം ദിര്‍ഹം പിഴയും അടയ്ക്കണം. വെയര്‍ഹൗസില്‍ സംഭരിക്കുന്ന കാലാവധി കഴിഞ്ഞ ഉത്പന്നങ്ങള്‍ക്ക് പുതിയ എക്‌സ്പയറി ഡേറ്റ് നല്‍കിയാണ് വീണ്ടും വിപണിയിലേക്ക് തിരികെ എത്തിച്ചിരുന്നത്.

കാലാവധി കഴിഞ്ഞ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ ഓര്‍ഗാനിക് ഫുഡ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് കച്ചവടം നടത്തിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. പൊതുറോഡ് അടച്ചുകെട്ടുന്നത് അടക്കമുള്ള ഗുരുതര കുറ്റങ്ങലും പ്രതികള്‍ നടത്തിയിരുന്നു. രണ്ട് ഫാമുകള്‍ക്കിടയിലുള്ള റോഡാണ് പ്രതികള്‍ ഗതാഗത തടസപ്പെടുത്തിയാണ് കയ്യേറിയത്. ഇതിനായും രേഖകളില്‍ കൃത്രിമം ചമച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments