ഗാര്‍ഹിക തൊഴിലാളികളെ നല്‍കുന്ന ഏജന്‍സികള്‍ക്ക് മുന്നറിയിപ്പുമായി മാനവവിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം. റിക്രൂട്ട്‌മെന്റ് ഘട്ടത്തില്‍ ഗാര്‍ഹിക തൊഴിലാളി നിയമം പൂര്‍ണ്ണമായും പാലിക്കണം. പരാതികള്‍ ലഭിച്ചാല്‍ കനത്ത ശിക്ഷ നേരിടേണ്ടി വരുമെന്നും അറിയിപ്പില്‍ പറയുന്നുണ്ട്.
ഗാര്‍ഹിക തൊഴില്‍ മേഖലയിലെ സേവനങ്ങളുടെ നിലവാരം ചര്‍ച്ച ചെയ്യാന്‍ വിളിച്ച മാനവവിഭവശേഷി മന്ത്രാലയത്തിന്റെ യോഗത്തിലാണ് അറിയിപ്പ് നല്‍കിയത്. ഏജന്‍സി ഉടമകളും മാനേജര്‍ തലത്തിലുള്ളവരും ഓഫീസ് പ്രതിനിധികളും ഉള്‍പ്പെടെ 90ഓളം പേര്‍ യോഗത്തില്‍ പങ്കെടുത്തു. വീട്ടുജോലിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും നിലവാരം ഉയര്‍ത്താനും എല്ലാ വിഭാഗങ്ങളും സഹകരിക്കണമെന്ന് മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി അബ്ദുള്ള അല്‍ നുഐമി പറഞ്ഞു. തെറ്റായ വിവരങ്ങളും വ്യാജ രേഖകളും നല്‍കി വീട്ടുജോലിക്കാരെ നിയമിക്കുവര്‍ക്ക് 20,000 മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴയും ആറ് മാസം വരെ തടവും ലഭിക്കും. ലൈസന്‍സില്ലാതെ വീട്ടുജോലിക്കാരെ നിയമിച്ചാലും കൃത്യമായ വേതനം നല്‍കാതിരുന്നാലും 50,000 ദിര്‍ഹം മുതല്‍ രണ്ട് ലക്ഷം ദിര്‍ഹം വരെയാണ് പിഴ ഈടാക്കുക. തൊഴിലാളികള്‍ക്ക് വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാതെ പ്രവര്‍ത്തനം നടത്തുന്ന റിക്രൂട്ടിങ് കമ്പനികള്‍ക്കും ഇതേ പിഴ തയൊണ് ചുമത്തുക. മന്ത്രാലയത്തിന്റെ ഓലൈന്‍ പോര്‍ട്ടല്‍ ദുരുപയോഗം ചെയ്താലും അനുമതിയില്ലാതെ വീട്ടുജോലിക്കാരെ നിയമിച്ചാലും ഒരു വര്‍ഷം തടവും രണ്ട് ലക്ഷം മുതല്‍ പത്ത് ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കും. ലൈസന്‍സില്ലാതെ നിയമിച്ച തൊഴിലാളികളുടെ എണ്ണം അനുസരിച്ചാണ് പിഴ ഈടാക്കുക. നിയമലംഘനം ആവര്‍ത്തിച്ചാല്‍ ശിക്ഷ ഇരട്ടിയായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്. ഗാര്‍ഹിക തൊഴില്‍ നിയമം നടപ്പാക്കാനും മേഖലയിലും പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കാനും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഇതിനായി ഏജന്‍സികളില്‍ നിന്നും മാനേജര്‍മാരില്‍ നിന്നും വേണ്ട നിര്‍ദേശങ്ങള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു