അബുദബി: അബുദബിയില്‍ വിസ അപേക്ഷകള്‍ക്കുള്ള വൈദ്യ പരിശോധന ഇനി 30 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കും. ക്യാപിറ്റല്‍ ഹെല്‍ത്ത് സ്‌ക്രീനിങ് സെന്ററിന്റെ മുഴുവന്‍ ബ്രാഞ്ചുകളിലും ഇത് ലഭ്യമാകും. ഇതിനായി ഫാസ്റ്റ് ട്രാക്കിലോ വിഐപി സേവനം ലഭിക്കുന്ന വിഭാഗത്തിലോ ആണ് അപേക്ഷ നല്‍കേണ്ടത്. അബുദബി സിറ്റി, മുസഫ, അല്‍ഐന്‍, അല്‍ ദന, എിവിടങ്ങളിലെല്ലാം സേവനം ലഭ്യമായിരിക്കും. വിസ അപേക്ഷയ്ക്കുള്ള മെഡിക്കല്‍ പരിശോധന രാവിലെ പതിനൊിന് മുന്‍പ് പൂര്‍ത്തീകരിച്ചാല്‍ അതേ ദിവസം ത െഫലമറിയാന്‍ സാധിക്കും. ശാരീരിക പരിശോധന, രക്തപരിശോധന, എക്‌സ് റേ തുടങ്ങിയവയ്ക്ക് പുറമേ എയ്ഡ്‌സ്, ക്ഷയം, മഞ്ഞപ്പിത്തം എന്നിവയും പരിശോധിക്കും. ക്യാപിറ്റല്‍ ഹെല്‍ത്ത് സ്‌ക്രീനിങ്ങിന്റെ സര്‍ക്കാര്‍ അംഗീകൃത ബ്രാഞ്ചുകളിലാണ് ഇത് ലഭ്യമാവുക. സിഎച്ച് എസ് സി വഴി നാല് ദശലക്ഷത്തിലധികം പരിശോധനകളാണ്ഇതുവരെ പൂര്‍ത്തിയാക്കിയത്.