ജോലിയില്‍ നിന്നും വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്നവര്‍ക്ക് റിട്ടയര്‍മെന്റ് വീസയുമായി ദുബൈ. അഞ്ച് വര്‍ഷത്തെ കാലപരിധിയുള്ള വീസയാണ് നല്‍കുന്നത്. സ്വന്തമായി വരുന്നതിനൊപ്പം ഭാര്യയെയും മക്കളെയും സ്‌പോണ്‍സര്‍ ചെയ്യാനും സാധിക്കും.55 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീസ അനുവതിക്കുന്നത്. യുഎഇയിലോ മറ്റ് ഏതെങ്കിലും രാജ്യത്തോ കുറഞ്ഞത് 15 വര്‍ഷമെങ്കിലും ജോലി ചെയ്തവര്‍ക്ക് അപേക്ഷിക്കാം. വീസലഭിക്കുന്നവര്‍ക്ക് ഭാര്യയയെും മക്കളെയും സ്‌പോണ്‍സര്‍ ചെയ്യാനും കഴിയും.
റിട്ടയര്‍മെന്റിനു ശേഷം കുറഞ്ഞത് പ്രതിമാസം 15000 ദിര്‍ഹമോ, 1,80000 ദിര്‍ഹ വാര്‍ഷിക വരുമാനമോ ഉണ്ടായിരിക്കണം. അല്ലെങ്കില്‍ 10 ലക്ഷം ദിര്‍ഹത്തില്‍ കുറയാത്ത സേവിങ്‌സ് ഡെപ്പോസിറ്റോ 10 ലക്ഷം ദിര്‍ഹം മൂല്യമുള്ള വസ്തുവകകളും ഉണ്ടായിരിക്കണം. വര്‍ഷം 5 ലക്ഷം ദിര്‍ഹത്തിന്റെ സ്ഥിര നിക്ഷേപ അടിസ്ഥാനത്തിലാണ് വീസയ്ക്ക് അപേക്ഷിക്കുന്നതെങ്കില്‍ ജിഡിആര്‍എഫ്എ വഴിയും, വസ്തുവകകളുടെ അടിസ്ഥാനത്തിലാണെങ്കില്‍ ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് വഴിയുമാണ് വീസയ്ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, ഭാര്യയെ സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ക്ക് വിവാഹ റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, യുഎഇ വീസ ഉള്ളവരാണെങ്കില്‍ വീസയുടെ പകര്‍പ്പ്, എമിറേറ്റ്‌സ് ഐഡി, വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷിക്കുന്നതെങ്കില്‍ വരുമാനം തെളിയിക്കുന്ന അതോരിറ്റിയുടെ ലെറ്റര്‍, 6 മാസത്തെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ്, നിക്ഷേപത്തിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷിക്കുന്നതെങ്കില്‍ എന്‍ഡ് ഓഫ് സര്‍വ്വീസ് ലെറ്റര്‍ എന്നിവിയും നല്‍കണം. വസ്തു അടിസ്ഥാനമാക്കിയാണ് വീസയ്ക്ക് അപേക്ഷിക്കുന്നതെങ്കില്‍ ആധാരത്തിന്റെ പകര്‍പ്പ് നല്‍കണം. കമ്പനി അടിസ്ഥാനമാക്കിയാണെങ്കില്‍ കമ്പനിയുടെ 100 ശതമാനം ഓഹരിയും സ്വന്തം പേകില്‍ സാക്ഷ്യപ്പെടുത്തണം. വീസയ്ക്ക് അനുമതി ലഭിച്ചാല്‍ 3714 ദിര്‍ഹം ആകെ ഫീസായി നല്‍കണം.