വിമാനയാത്രക്കാര്‍ക്ക് സ്മാര്‍ട്ട് ഗെയ്റ്റ് രജിസ്‌ട്രേഷന്‍ സ്റ്റാറ്റസ് മുന്‍കൂട്ടി പരിശോധിക്കുന്തിനുള്ള
സൗകര്യം ഒരുക്കി ദുബൈ ഇമിഗ്രേഷന്‍ വകുപ്പ്. ജിഡിആര്‍എഫ്എയുടെ വൈബ്‌സൈറ്റില്‍
ആണ് പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനാണ് ദുബൈ ജിഡിആര്‍എഫ്എ
വിമാനത്താവളത്തില്‍ സ്മാര്‍ട്ട് ഗെയ്റ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. സെക്കന്‍ഡുകള്‍കൊണ്ട്
ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന സ്മാര്‍ട്ട് ഗെയ്റ്റിലെ
രജിസ്‌ട്രേഷന്‍ സ്റ്റാറ്റസ് മുന്‍കൂട്ടി അറിയുന്നതിനുള്ള ക്രമീകരണം ആണ് ജിഡിആര്‍എഫ്
നല്‍കിയിരിക്കുന്നത്. വിമാനത്താവളത്തിലേക്ക് തിരിക്കും മുന്‍പ് സ്മാര്‍ട്ട് ഗെയ്റ്റ്
രജിസ്‌ട്രേഷന്‍ പരിശോധിച്ച് ഉറപ്പക്കാം.
ജിഡിആര്‍എഫ്എ വെബ്‌സൈറ്റില്‍ എന്‍ക്വയറി ഫോര്‍ സ്മാര്‍ട്ട്
ഗേറ്റ് രജിസ്‌ട്രേഷന്‍ എന്ന വിഭാഗത്തില്‍ ആണ് എമിറേറ്റ്‌സ് ഐഡി വിശദാംശങ്ങളും പാസ്‌പോര്‍ട്ട്വിശദാംശങ്ങളും നല്‍കേണ്ടത്. പൂര്‍ണ്ണമായും സൗജന്യമായിട്ടാണ് ഈ സൗകര്യം ലഭ്യമാക്കിയിരിക്കുന്നതെന്നും ജിഡിആര്‍എഫ്എ അറിയിച്ചു. യുഎഇ പൗരന്മാര്‍, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ പൗരന്മാര്‍, യുഎഇ താമസവീസക്കാര്‍ എന്നിവര്‍ക്കാണ് സ്മാര്‍ട്ട് ഗെയ്റ്റ് ഉപയോഗിക്കാന്‍ കഴിയുക.127 സ്മാര്‍ട്ട് ഗെയ്റ്റുകള്‍ ആണ് നിലവില്‍ ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ സ്ഥാപിച്ചിട്ടുള്ളത്. 2023-ല്‍ 21 ദശലക്ഷം യാത്രക്കാര്‍ ആണ് ദുബൈ വിമാനത്താവളത്തില്‍ സ്മാര്‍ട്ട്ഗെയ്റ്റുകള്‍ ഉപയോഗിച്ചത്.