വിദേശജോലിക്കായി അനധികൃത ഏജൻസികളെ സമീപിച്ച് ചതിക്കുഴികളിൽ വീഴുന്നവരുടെ എണ്ണം വർധിച്ചതായി യുവജന കമീഷൻ. മലപ്പുറം, പാലക്കാട്, കൊല്ലം ജില്ലകളിൽ നടന്ന അദാലത്തിൽ ഇതുസംബന്ധിച്ച പരാതികളാണ് ഏറെയും ലഭിച്ചതെന്ന് കമീഷൻ ചെയർമാൻ എം. ഷാജർ പറഞ്ഞു. വിദേശ തൊഴില്‍തട്ടിപ്പുകൾക്കെതിരെ വിദ്യാര്‍ഥികളും രക്ഷിതാക്കളും ജാഗ്രത പുലർത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങളും പെരുകുന്നുന്നതായി യുവജന കമ്മിഷൻ വിലയിരുത്തി. ലഹരിപോലെതന്നെ അപകടകരമായ ഇത് യുവജനങ്ങളെ ചതിയിൽ പെടുത്തുകയാണെന്നും ഷാജർ പറഞ്ഞു. യുവജനങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പു വരുത്തുന്നതിനായി യുവജന കമീഷൻ കാമ്പയിന് തുടക്കമിട്ടിട്ടുണ്ട്. യുവജന സംഘടനകളുടെയും വിദ്യാർഥികളുടെയും സഹകരണത്തോടെയാകും കാമ്പയിൻ. കാമ്പയിന്റെ ഭാഗമായി ആറുവർഷം സമൂഹത്തിൽ നട നടന്ന ആത്മഹത്യയെക്കുറിച്ച് പഠിക്കും. ഇതിനായി 150 ഓളം എം.എസ്.ഡബ്ല്യു വിദ്യാർഥികളെ നിയോഗിച്ചു.
പഠനത്തിന്റെ അടിസ്ഥാനത്തിൽ ഗവണ്മെന്റിനും ബന്ധപ്പെട്ട വകുപ്പുകൾക്കും നിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് നൽകും. അദാലത്തിൽ പരിഗണിച്ച 17 പരാതികളിൽ ഏഴെണ്ണം പരിഹരിച്ചു. 10 പരാതികൾ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി