യു.എ.ഇ ഉള്‍പ്പെടെയുള്ള മേഖലകളിലും ഇപ്പോളിതാ വാട്‌സാപ്പ് ചാനലുകള്‍ വ്യാപകമാവുകയാണ്.
ഉപഭോക്താക്കള്‍ക്ക് അവരുടെ ഇഷ്ട താരങ്ങള്‍, സെലിബ്രിറ്റികള്‍, കായിക ടീമുകള്‍, നേതാക്കള്‍,
തുടങ്ങിയവരുമായി ബന്ധപ്പെട്ട വിവരങ്ങള്‍, അപ്‌ഡേറ്റുകള്‍ മുതലായവ വാട്‌സാപ്പില്‍ തന്നെ
ലഭ്യമാവുന്ന ഒരു പ്രക്ഷേപണ സേവനമാണ് വാട്‌സാപ്പ് ചാനലുകള്‍.
ചാനലുകള്‍ അഡ്മിന്‍മാര്‍ക്ക് മാത്രം ഉപയോഗിക്കാവുന്ന വണ്‍വേ ബ്രോഡ്കാസ്റ്റിംഗ് ഉപകരണമാണ്.
വാട്‌സാപ്പ് അക്കൗണ്ട് ഉളള ആര്‍ക്കും ചാനലുകള്‍ സൃഷ്ടിക്കാന്‍ സാധിക്കും. ആപ്പില്‍ ചാനലുകള്‍
ചാറ്റില്‍ വ്യത്യസ്തമാണ്. പിന്തുടരുന്നവര്‍ക്ക് പരസ്പരം കാണാന്‍ സാധിക്കില്ല.
പ്രദേശത്തെയും ജനപ്രീതിയെയും അടിസ്ഥാനമാക്കി ഉപയോക്താക്കൾക്ക് ശുപാർശ ചെയ്യുന്ന വാട്ട്‌സ്ആപ്പ് ചാനലുകൾ കാണാൻ കഴിയും. വാട്ട്‌സ്ആപ്പ് ചാറ്റിന് സമാനമായി, ഒരു ചാനലിലെ സന്ദേശങ്ങളോട് പ്രതികരിക്കാൻ അവർക്ക് ഇമോജികൾ ഉപയോഗിക്കാനും കഴിയും. ഉപയോക്താക്കളിൽ നിന്നുള്ള ഫീഡ്‌ബാക്ക് അടിസ്ഥാനമാക്കി കൂടുതൽ ഫീച്ചറുകൾ ചേർക്കുന്നതും ചാനലുകൾ വികസിപ്പിക്കുന്നതും മെറ്റാ തുടരും.