ലോകത്തിലെ ഏറ്റവും വലിയ കോണ്‍സെന്‍ട്രേറ്റഡ് സോളാര്‍ പവര്‍ പ്രോജക്ട് ദുബൈയില്‍ ഉദ്ഘാടനം ചെയ്തു. 263 മീറ്റര്‍ ഉയരം വരുന്നതാണ് സോളാര്‍ പാര്‍ക്കിലെ സൗരോര്‍ജ ഗോപുരം.
ദുബൈ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും സോളാര്‍ പാര്‍ക്കിന്റെ നാലാം ഘട്ടത്തിന്റെ ഭാഗമായിട്ടാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടി കോണ്‍സന്‍ട്രേറ്റഡ് സോളാര്‍ പവര്‍ പ്രോജക്ട് നിര്‍മ്മിച്ചിരിക്കുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും സൗരോര്‍ജ പ്ലാന്റ് ഉദ്ഘാടനം ചെയ്തു. 950 മെഗാവാട്ട് ശേഷിയുള്ളതാണ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തും സോളാര്‍ പാര്‍ക്കിന്റെ നാലാം ഘട്ടം.
ഇതില്‍ നൂറ് മെഗാവാട്ടാണ് സി.എസ്.പി ടവറിന്റെ ഉത്പാദന ശേഷി. 263.126 മീറ്റര്‍ ആണ് സി.എസ്.പി ടവറിന്റെ ഉയരം. 600 മെഗാവാട്ട് പാരോബോളിക് ബേസിന്‍ കോംപ്ലക്‌സും 250 മെഗാവാട്ട് ഫോട്ടോവോള്‍ട്ടെയ്ക് സൗരോജ പാനലുകളും അടങ്ങുന്നതാണ് നാലാം ഘട്ടം. അയിരത്തി അഞ്ചൂറ് കോടി ദിര്‍ഹം ചിലവില്‍ ആണ് നാലാംഘട്ടത്തിന്റെ നിര്‍മ്മാണ ചിലവ്. 44 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതയില്‍ ആണ് സോളാര്‍ പാര്‍ക്കിന്റെ നാലാംഘട്ടം വ്യാപിച്ചുകിടക്കുന്നത്. 320000 വീടുകളിലേക്ക് വൈദ്യുതി എത്തിക്കുന്നതിന് പദ്ധതിക്ക് സാധിക്കും.