ഇന്ത്യയാണ് ലോകകപ്പിന് വേദിയാവുന്നത്. 2011ന് ശേഷം ഇന്ത്യയില്‍ നടക്കുന്ന ആദ്യത്തെ ഏകദിന ലോകകപ്പാണിത്. 2011ല്‍ ഇന്ത്യ വേദിയായപ്പോള്‍ കിരീടം നേടാന്‍ ഇന്ത്യക്കായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണയും ഇന്ത്യക്ക് വലിയ കിരീട പ്രതീക്ഷയാണുള്ളത്. രോഹിത് ശര്‍മക്ക് കീഴില്‍ ശക്തമായ താരനിരയെ അണിനിരത്താന്‍ ഇന്ത്യക്ക് സാധിക്കും.
മികച്ച ടീം കരുത്ത് ഇന്ത്യക്കുണ്ട്. സാഹചര്യങ്ങളെല്ലാം ഇന്ത്യക്ക് അനുകൂലമാണ്. അതുകൊണ്ടുതന്നെ കിരീട സാധ്യതയുമേറെ. നിരവധി മാച്ച് വിന്നര്‍മാരെ ഇന്ത്യക്കൊപ്പം കാണാനാവും. അനുഭവസമ്പത്തും യുവത്വവും സമന്വയിപ്പിച്ച ടീമാണ് ഇന്ത്യയുടേതെന്ന് പറയാം. തട്ടകത്തിന്റെ ആനുകൂല്യവും ഇന്ത്യയുടെ കിരീട സാധ്യത ഉയര്‍ത്തുന്നു. വിരാട് കോലി, രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവരെല്ലാം ഇന്ത്യയുടെ മാച്ച് വിന്നര്‍മാരായി ഒപ്പമുണ്ട്. എന്നാല്‍ ഇത്തവണത്തെ ഇന്ത്യയുടെ എക്സ് ഫാക്ടര്‍ മറ്റൊരു താരമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും സൂപ്പര്‍ താരവുമായ സുരേഷ് റെയ്ന
2011ല്‍ സഹീര്‍ ഖാന്‍ ചെയ്തതുപോലെ ഇത്തവണ ചെയ്യാന്‍ സാധിക്കുന്നത് ശാര്‍ദ്ദുല്‍ താക്കൂറിനാണ്. ധോണി ഫൈനലില്‍ കളിച്ചതുപോലെയും യുവരാജ് ലോകകപ്പില്‍ ഉടനീളം തിളങ്ങിയതുപോലെയും ഇത്തവണ താരങ്ങള്‍ക്ക് കളിക്കാന്‍ സാധിക്കണം. ഓരോ താരങ്ങള്‍ക്കും ഓരോ സ്വഭാവമാണ്. ടീമിലെ താരങ്ങളെല്ലാം കൈകളുയര്‍ത്തി രാജ്യത്തിനായി പൊരുതാന്‍ തയ്യാറാവേണ്ട സമയമാണിത്’- സുരേഷ് റെയ്ന പറഞ്ഞു.