വിമാനയാത്രക്കാരുടെ ലഗേജുകള്‍ വേഗത്തില്‍ ലഭ്യമാക്കണം എന്ന് എയര്‍ലൈനുകള്‍ക്ക് ഇന്ത്യന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ നിര്‍ദ്ദേശം. വിമാനമിറങ്ങി മുപ്പത് മിനുട്ടുകള്‍ക്കുള്ളില്‍ ലഗേജ് നല്‍കണം എന്നാണ് നിര്‍ദ്ദേശം.ലഗേജ് ലഭിക്കാന്‍ വൈകുന്നുവെന്ന വിമാനയാത്രക്കാരുടെ പരാതികള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ ഇടപെടല്‍. വിമാനത്തിന്റെ എഞ്ചിന്‍ ഓഫാക്കി പത്തുമിനുട്ടിനകം തന്നെ യാത്രക്കാരുടെ ആദ്യത്തെ ബാഗ് ലഗേജ് ബെല്‍റ്റില്‍ എത്തിക്കണം എന്നാണ് നിര്‍ദ്ദേശം.
എയര്‍ഇന്ത്യ,എയര്‍ഇന്ത്യ എക്പ്രസ് ഇന്‍ഡിഗോ, ആകാശഎയര്‍, സ്‌പൈസ് ജെറ്റ്, വിസ്താര എന്നീ ഏഴ് എയര്‍ലൈനുകള്‍ക്കാണ് ബി.സി.എ.എസ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. രാജ്യത്തെ ഏഴ് വിമാനത്താവളങ്ങളില്‍ ലഗേജ് കൈാര്യം ചെയ്യുന്നതിന് നിരീക്ഷച്ചതിന് ശേഷം ആണ് ബി.സി.എ.എസ് നടപടി. കേന്ദ്രവ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ നിര്‍ദ്ദേശപ്രകാരം ആണ് ലഗേജ് ലഭ്യമാക്കല്‍ വേഗത്തിലാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. നിലവില്‍ വിമാനമിറങ്ങി ലഗേജ് എത്താന്‍ ഒരമണിക്കൂര്‍ വരെ വൈകുന്നത് ഒഴിവാക്കണം എന്നും മുപ്പത് മിനുട്ടിനുള്ളില്‍ ലഭ്യമാക്കണം എന്നും ആണ് നിര്‍ദ്ദേശം.
പോരായ്മകള്‍ പരിഹരിച്ച് ലഗേജ് വിതരണം വേഗത്തിലാക്കുന്നതിന് ഫെബ്രുവരി ഇരുപത്തിയാറ് വരെയാണ് എയര്‍ലൈനുകള്‍ക്ക് ബ്യുറോ ഓണ്‍ സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി സമയം അനുവദിച്ചിരിക്കുന്നത്.