ഇന്ത്യയുടെ വ്യവസായ വളര്‍ച്ചയ്ക്ക് കരുത്ത് പകര്‍ന്ന രത്തന്‍ ടാറ്റയ്ക്ക് ആന്ത്യാജ്ഞലി നേര്‍ന്ന് രാജ്യം. ഇന്നലെ അര്‍ദ്ധരാത്രിയോട് കൂടിയായിരുന്നു എണ്‍പത്തിയാറുകാരനായ രത്തന്‍ ടാറ്റയുടെ മരണം.ദീര്‍ഘവീക്ഷണവും അനുകമ്പയുമുള്ള അസാധാരണ വ്യക്തിത്വമായിരുന്നു രത്തന്‍ ടാറ്റയെന്ന് പ്രധാനമന്ത്രി നരന്ദ്രമോദി അനുസ്മരിച്ചു.
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മുംബൈയിലായിരുന്നു ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ എമിരറ്റ്‌സ് രത്തന്‍ ടാറ്റയുടെ മരണം. ആറ് ഭൂഖണ്ഡങ്ങളിലായി നൂറിലധികം രാജ്യങ്ങളില്‍ വ്യാപിച്ച് കിടക്കുന്ന ടാറ്റ സാമ്രാജ്യത്തെ പ്രതിസന്ധികളില്‍ വീഴാതെ മൂന്നോട്ട് നയിച്ച ദീര്‍ഘദര്‍ശിയായ വ്യവസായി ആണ് വിടവാങ്ങിയിരിക്കുന്നത്. ടാറ്റയെ ലോകോത്തര ബ്രാന്‍ഡാക്കി മാറ്റുന്നതിന് നിര്‍ണ്ണായക സംഭാവനകള്‍ നല്‍കിയ രത്തന്‍ പുതിയ മേഖലകളിലേക്കും കമ്പനിയെ നയിച്ചു. ജെ.ആര്‍.ഡി ടാറ്റയുടെ ദത്തുപുത്രന്‍ നവല്‍ ടാറ്റയുടെയും സൂനൂ ടാറ്റയുടെയും മകനായി 1937 ഡിസംബര്‍ ഇരുപത്തിയെട്ടിന് ആണ് രത്തന്റെ ജനനം.ഉന്നതവിദ്യഭ്യാലത്തിന് ശേഷം 1962-ല്‍ ടാറ്റ സ്റ്റീലില്‍ ട്രെയ്‌നിയായിട്ടാണ് തുടക്കം. 1981-ല്‍ ടാറ്റ ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനായി.
1991-ല്‍ ആണ് ജെ.ആര്‍.ഡി ടാറ്റയുടെ പിന്‍ഗാമിയായി ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സ്ഥാനം
ഏറ്റെടുത്തത്. 2012-വരെ ഇരുപത്തിയൊന്ന് വര്‍ഷക്കാലം ആ പദവിയില്‍ തുടര്‍ന്നു.തുടര്‍ന്ന് സ്ഥാനമേറ്റ സൈറസ് മിസ്ത്രി 2016 പുറത്തായതോടെ ഇടക്കാല ചെയര്‍മാനായി രത്തന്‍ ടാറ്റ തിരികെ എത്തി. 2017-ല്‍ എന്‍ ചന്ദ്രശേഖരന് ചെയര്‍മാന്‍ പദവി കൈമാറി.വിദേശ കമ്പനികള്‍ ഏറ്റെടുത്ത് ആഗോള കമ്പനിയായി ടാറ്റ ഗ്രൂപ്പിനെ പടുത്തുയര്‍ത്തുന്നതിന് ഒപ്പം തന്നെ രത്തന്റെ കാലത്ത് നാല്‍പ്പതിരട്ടിവരെ ലാഭവും കുതിച്ചുയര്‍ന്നു.വ്യവസായ സാമ്രാജ്യം വിപുലപ്പെടുത്തുന്നതിന് ഒപ്പം ഇന്ത്യയിലെ സാധാരണക്കാരുടെ മനസിനൊപ്പവും രത്തന്‍ സഞ്ചരിച്ചു.അതിന് ടാറ്റ നാനോ കാറും ടാറ്റ ഇന്‍ഡിക്കയും അടക്കം നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്.
അവിവാഹിതനായ രത്തന്‍ ടാറ്റ ജീവകാരുണ്യ പ്രവര്‍ത്തികള്‍ക്കായിട്ടാണ് വരുമാനത്തിന്റെ വലിയൊരുഭാഗവും നീക്കി വെ്ച്ചത്.2000-ല്‍ പത്മഭൂഷണും 2008-ല്‍ പത്മവിഭൂണും നല്‍കി രാജ്യം രത്തന്‍ ടാറ്റയെ ആദരിച്ചു.