തലൈവർ രജിനികാന്തും ഹിറ്റ് സംവിധായകൻ കനകരാജും ഒരുമിക്കുന്നു. രജനികാന്തിന്റെ നൂറ്റിഎഴുപത്തിയൊന്നാം ചിത്രം സംവിധാനം ചെയ്യുന്നത് ലോകേഷ് ആണെന്ന് നിർമാണകമ്പനിയായ സൺ പിക്ചേഴ്സ് സ്ഥിരീകരിച്ചിട്ടുണ്ട്. സംവിധായകൻ ലോകേഷ് തന്നെയാണ് സിനിമയുടെ തിരക്കഥയും തയാറാക്കുന്നത്.
https://x.com/sunpictures/status/1701105843025137758?s=20
അനിരുദ്ധാണ് തലൈവർ ച്ത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിന് പേരിട്ടിട്ടില്ല. അൻപറിവാണ് ചിത്രത്തിന്റെ സംഘട്ടനം നിർവഹിക്കുക. മറ്റ് അഭിനയതാക്കളെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. രജനികാന്ത്- നെൽസൺ കൂട്ടുകെട്ടിലൊരുങ്ങി ജയിലർ വൻ വിജയമായിരുന്നു. വിജയ് പ്രധാന കഥാപാത്രമായി എത്തുന്ന ലിയോ ആണ് കനകരാജിന്‍റേതായി തിയറ്ററിൽ എത്താനിരിക്കുന്ന ചിത്രം. രജിനികാന്തിനൊപ്പം സിനിമ ചെയ്യുന്നതിന്‍റെ ആവേശത്തിലാണെന്ന് ലോകേഷ് എക്സിൽ കുറിച്ചിട്ടുണ്ട്.