യുഎഇയുടെ ചില ഭാഗങ്ങളില്‍ നേരിയ മഴ അനുഭവപ്പെട്ടതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ കിഴക്കന്‍ മേഖലഖളില്‍ നേരിയ മഴയും കാറ്റുമാണ് അനുഭവപ്പെട്ടത്. വരും ദിവസങ്ങളിലും മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.
ഇന്ന് പുലര്‍ച്ചെയാണ് രാജ്യത്തിന്റെ കിഴക്കന്‍ മേഖലകളില്‍ മഴ അനുഭവപ്പെട്ടത്. നേരിയ മഴയും പൊടിക്കാറ്റും അനുഭവപ്പെട്ടതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ഓഗസ്റ്റ് 23 വരെ രാജ്യത്ത് ചില മേഖലകളില്‍ മഴയ്ക്ക് സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്. മഴ മേഘങ്ങള്‍ രൂപപ്പെട്ടതോടെ ഇന്ന് മേഘാവൃതമായ കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. വരും ദിവസങ്ങളില്‍ പൊടിക്കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്ത് പൊതുവേ താപനിലയിലും കുറവ് രേഖപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ 22.3 ഡിഗ്രി സെല്‍ഷ്യസാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. റാസല്‍ഖൈമയിലെ അല്‍ ഹേബേന് മൗണ്ടെയ്‌നിലാണ് കുറഞ്ഞ താനില അനുഭവപ്പെട്ടത്. പകല്‍ സമയം അബുദബിയില്‍ 44 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി.
ദുബൈ ഷാര്‍ജ എമിറേറ്റുകളില്‍ 43 ഡിഗ്രി സെല്‍ഷ്യസും, അജ്മാന്‍ 42, ഉംഅല്‍ഖുവൈന്‍ റാസല്‍ഖൈമ എമിറേറ്റുകളില്‍ 41, ഫുജൈറയില്‍ 37, അല്‍ ഐന്‍ 46 ഡിഗ്രി സെല്‍ഷ്യസ് എന്നിവങ്ങനെയാണ് കൂടിയ താപനില അനുഭവപ്പെട്ടത്.