യുഎഇയില്‍ സ്വര്‍ണ്ണവിലയില്‍ സര്‍വകാല റെക്കോര്‍ഡ്.ഗ്രാമിന് മൂന്ന് ദിര്‍ഹത്തിലധികം ആണ് കൂടിയത്.കേരളത്തില്‍ ആദ്യമായി ഒരു പവന്‍വില അറുപതിനായിരം കടന്നു.
അമേരിക്കന്‍ പ്രസിഡന്റായി ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റതിന് തൊട്ടുപിന്നാലെ രാജ്യാന്തരതലത്തില്‍ സ്വര്‍ണ്ണവിലയില്‍ 1.34 ശതമാനത്തിന്റെയാണ് വര്‍ദ്ധന.ഔണ്‍സ് വില 2750 ഡോളര്‍ കടന്നു.യുഎഇ വിപണിയില്‍ ഇരുപത്തിരണ്ട് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 308 ദിര്‍ഹം അന്‍പത് ഫില്‍സായിട്ടാണ് കൂടിയത്.ഇരുപത്തിനാല് ക്യാരറ്റിന്റെ വില 333 ദിര്‍ഹം ഇരുപത്തിയഞ്ച് ഫില്‍സായും ഇരുപത്തിയൊന്ന് ക്യാരറ്റിന്റെ വില 298 ദിര്‍ഹം എഴുപത്തിയഞ്ച് ഫില്‍സായും കൂടി.