യുഎഇയില്‍ മഴയുള്ള കാലാവസ്ഥ വെള്ളിയാഴ്ച വരെ തുടരും എന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. രാജ്യത്ത് താപനിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. ന്യുമര്‍ദ്ദം ആണ് കാലാവസ്ഥാ മാറ്റത്തിന് കാരണം.കഴിഞ്ഞ ഏതാനും ദിവസങ്ങളായി യുഎഇയുടെ വിവിധ എമിറേറ്റുകളില്‍ അനുഭവപ്പെട്ട മഴയും കാലാവസ്ഥാ വ്യതിയാനവും വ്യാഴാഴ്ച വരെ തുടരും എന്നാണ് ദേശീയകാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം.
നാളെയും മറ്റന്നാളും ആകാശം മേഘാവൃതമാവുകയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴ പെയ്യുകയും ചെയ്യും. രാജ്യത്തിന്റെ ചില വടക്കന്‍ പ്രദേശങ്ങളിലും കഴിക്കന്‍ ഭാഗത്തും തെക്കന്‍ മേഖലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച ഉച്ചയോട് കൂടി താപനിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തും. കഴിഞ്ഞ ആഴ്ച്ചയെ അപേക്ഷിച്ച് ഈ ആഴ്ച താപനില കുറവായിരിക്കും രാജ്യത്ത് അനുഭവപ്പെടുക. കുറഞ്ഞ താപനില വീണ്ടും അഞ്ച് ഡിഗ്രി സെല്‍ഷ്യസില്‍ താഴെയ്ക്ക് എത്തിയിട്ടുണ്ട്.
ജബല്‍ ജയ്‌സില്‍ ഇന്ന് പുലര്‍ച്ചെ 4.7 ഡിഗ്രി സെല്‍ഷ്യസ് ആണ് താപനില രേഖപ്പെടുത്തിയത്.വെള്ളിയാഴ്ച കിഴക്കന്‍ പ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. തെക്കന്‍-പടിഞ്ഞാറ് നിന്നും എത്തുന്ന ന്യുനമര്‍ദ്ദം ആണ് കാലാവസ്ഥയില്‍ മാറ്റം സൃഷ്ടിക്കുന്നത്. വ്യാഴാഴ്ച ഉച്ചക്ക് ശേഷം കാറ്റിന്റെ വേഗത വര്‍ദ്ധിക്കുന്നതിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.