യുഎഇയില്‍ മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും. ബുധനാഴ്ച വരെ മഴ തുടരും എന്നാണ് മുന്നറിയിപ്പ്.രാജ്യവ്യാപകമായി യെല്ലോ ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.ചിലയിടങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.അബുദബി, ദുബൈ, ഷാര്‍ജ, റാസല്‍ഖൈമ തുടങ്ങി രാജ്യത്തിന്റെ എല്ലാ ഭാഗത്തും തന്നെ ഇന്ന് പുലര്‍ച്ചെ മുതല്‍ മഴ അനുഭവപ്പെടുന്നുണ്ട്. ചിലയിടങ്ങളില്‍ ഇടിയും മിന്നലും ആലിപ്പഴ വര്‍ഷവും മഴയ്ക്ക് ഒപ്പം അനുഭപ്പെട്ടെന്ന് ആഭ്യന്ത്രമന്ത്രാലയം അറിയിച്ചു.അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലാണ്.
മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനെ തുടര്‍ന്ന് രാജ്യത്തെ മുഴുവന്‍ എമിറേറ്റുകളിലും ഫെബ്രുവരി പതിമൂന്ന് ചൊവാഴ്ച ഉച്ചക്ക് പുന്ത്രണ്ട് മണി വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുയാണ്. അബുദബി, ദുബൈ,റാസല്‍ഖൈമ,ഫുജൈറ തുടങ്ങിയ എമിറേറ്റുകളുടെ ചില പ്രദേശങ്ങളിലും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലകളില്‍ കാലാവസ്ഥാ കൂടുതല്‍ മോശമാകും. ന്യൂനമര്‍ദ്ദം ആണ് മോശം കാലാവസ്ഥയ്ക്ക് കാരണം എന്നാണ് ദേശീയകാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുള്ളത്. മോശം കാലാവസ്ഥ രാജ്യത്തെ ബാധിക്കാന്‍ സാധ്യതയുള്ളത് മുന്‍നിര്‍ത്തി യുഎഇ ദേശീയ ദുരന്തനിവാരണ അഥോറിട്ടി കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു.
വിവിധ എമിറേറ്റുകളില്‍ റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ മോട്ടറുകളും സ്ഥാപിച്ചുകഴിഞ്ഞു. മോശം കാലവസ്ഥ അപടകങ്ങള്‍ കാരണമാകും എന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണം എന്ന് വിവിധ എമിറേറ്റുകളിലെ പൊലീസ് സേനരകള്‍ മുന്നറിയിപ്പ് നല്‍കി.