അബുദബി: സ്വയം സുരക്ഷിതരാകു, നിങ്ങളുടെ സമൂഹത്തെയും സംരക്ഷിക്കു എന്ന ആശയത്തിലാണ് പ്രതിരോധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയമാണ് വാക്‌സിനേഷന്‍ നടത്തുന്നത്. കാലാവസ്ഥാ മാറ്റത്തോടെ എത്തുന്ന പകര്‍ച്ചപ്പനിക്കെതിരെ വാക്‌സിന്‍ എടുത്ത് പ്രതിരോധം ശക്തമാക്കാനാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. ഗര്‍ഭിണികള്‍, 50 വയസസ്സിനു മുകളില്‍ പ്രായമുള്ളവര്‍, വിട്ടുമാറാത്ത രോഗമുള്ളവര്‍, 5 വയസ്സിനു താഴെയുള്ളവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് വാക്‌സിന്‍ വിതരണത്തില്‍ മുന്‍ഗണനയെന്ന് പൊതുജനാരോഗ്യ മേഖലാ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ ഹുസൈന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ റാന്‍ഡ് അറിയിച്ചു. ക്യാമ്പയിന്‍ രാജ്യവ്യാപകമായി നടപ്പിലാക്കും. എല്ലാ വിഭാഗക്കാര്‍ക്കും വാക്‌സീന്‍ ഉറപ്പാക്കുമെന്ന് അബുദാബി പബ്ലിക് ഹെല്‍ത്ത് സെന്ററിലെ സാംക്രമിക രോഗ വിഭാഗം എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. ഫരീദ അല്‍ ഹൊസാനി പറഞ്ഞു. പ്രതിരോധ ശേഷി വീണ്ടെടുക്കാന്‍ 2 ആഴ്ച എടുക്കുമെന്നതിനാല്‍ എത്രയും വേഗം വാക്‌സീന്‍ എടുക്കണമെന്നും ആവശ്യപ്പെട്ടു. ഇന്‍ഫ്‌ളുവന്‍സയുടെ പ്രത്യാഘാതം കുറയ്ക്കുകയാണ് ലക്ഷ്യം.