യുഎഇയില്‍ ഇന്നും നാളെയും മഴയ്ക്ക് സാധ്യത എന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം.ചിലയിടങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
യുഎഇ തീരപ്രദേശങ്ങളിലും വടക്കന്‍ മേഖലയിലും കിഴക്കന്‍ ഭാഗങ്ങളിലും ഇന്നും നാളെയും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും.രാത്രികളില്‍ അന്തരീക്ഷ ഈര്‍പ്പം വര്‍ദ്ധിക്കും.ഞായറാഴ്ച രാവിലെയും മൂടല്‍മഞ്ഞിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.ഇരുപത്തിരണ്ട് ഡിഗ്രി സെല്‍ഷ്യസിലും ഇരുപത്തിയാറ് ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ ആയിരിക്കും കൂടിയ താപനില.കുറഞ്ഞ താപനില പതിമൂന്ന് ഡിഗ്രി സെല്‍ഷ്യസിനും പതിനെട്ട് ഡിഗ്രി സെല്‍ഷ്യസിനും ഇടയിലും.കാറ്റിന്റെ വേഗത മണിക്കൂറില്‍ നാല്‍പ്പത് കിലോമീറ്റര്‍ വരെ വര്‍ദ്ധിക്കും എന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.