യുഎഇയില്‍ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്ക് സൗജന്യ മൊബൈല്‍ കണക്ഷന്‍ നല്‍കുന്ന പദ്ധതിയുമായി മാനവവിഭവശേഷി മന്ത്രാലയം. ആറ് മാസം സൗജന്യ ഇന്റര്‍നെറ്റ് അടക്കമുള്ള സേവനങ്ങള്‍ ലഭിക്കുന്നതാണ് മൊബൈല്‍ കണക്ഷന്‍.
ഡുവുമായി ചേര്‍ന്നാണ് തൊഴിലാളികള്‍ക്കായി മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം സൗജന്യ മൊബൈല്‍ കണക്ഷന്‍ നല്‍കുന്നത്. വീസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന കൂപ്പണുമായി ഡൂവില്‍ എത്തിയാല്‍ തൊഴിലാളിക്ക് സൗജന്യ സിം കാര്‍ഡ് ലഭിക്കും. ഹാപ്പിനെസ് സിം എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. ഹാപ്പിനെസ് സിമ്മില്‍ ആറ് മാസക്കാലം ഇന്റര്‍നെറ്റ് സേവനം സൗജന്യമണ്. മാത്രമല്ല കുറഞ്ഞ നിരക്കില്‍ ഇന്റര്‍നാഷണല്‍ കോളുകള്‍ വിളിക്കാനും കഴിയും. മാനവവിഭവശേഷി മന്ത്രാലയത്തില്‍ നിന്നുള്ള പ്രധാനപ്പെട്ട അറിയിപ്പുകളും ഹാപ്പിനെസ് സിം കാര്‍ഡ് വഴി തൊഴിലാളികള്‍ക്ക് ലഭിക്കും.
രാജ്യത്തെ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായിട്ടാണ് ഡുവുമായി ചേര്‍ന്ന് സൗജന്യ സിംകാര്‍ഡ് നല്‍കുന്നതെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. താഴ്ന്ന വരുമാനക്കാരയ തൊഴിലാളികള്‍ക്ക് സ്വദേശങ്ങളിലുള്ള ബന്ധുക്കളുമായി ആശയവിനിമയം നടത്തുന്നത് അടക്കം ലക്ഷ്യമിട്ടാണ് പദ്ധതി എന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.