യുഎഇയില്‍ വാരാന്ത്യത്തില്‍ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. ഇന്ന് മുതല്‍ ആണ് മഴയ്ക്ക് സാധ്യത. ഇന്ന് രാത്രിയും നാളെ പുലര്‍ച്ചെയും യുഎഇയില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് അര്‍ദ്ധരാത്രിക്ക് ശേഷം ആണ് മഴയ്ക്ക് സാധ്യത.
വരും ദിവസങ്ങളിലും രാജ്യത്ത് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയകാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു. താപനിലയിലും കുറവ് രേഖപ്പെടുത്തും. പകല്‍സമയങ്ങളില്‍ പരമാവധി താപനില മുപ്പത് ഡിഗ്രി സെല്‍ഷ്യസില്‍ താഴേയായിരിക്കും എന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയപ്പില്‍ പറയുന്നുണ്ട്.
ഉയര്‍ന്ന പ്രദേശങ്ങളില്‍ താപനില കൂടുതല്‍ കുറവ് രേഖപ്പെടുത്തുന്നുണ്ട്. റാസല്‍ഖൈമയിലെ ജബല്‍ ജയിസില്‍ ഇന്ന് 7.7 ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയത്.