യുഎഇയിലേക്ക് സര്‍വീസുകള്‍ വര്‍ദ്ധിപ്പിച്ച് ഇന്ത്യന്‍ എയര്‍ലൈനായ ആകാശ എയര്‍.രണ്ട് പ്രതിദിന സര്‍വീസുകള്‍ ആണ് പുതിയതായി ആരംഭിച്ചിരിക്കുന്നത്.
അഹമ്മദാബാദ്,ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നും അബുദബിയിലേക്കാണ് ആകാശ എയര്‍ പുതിയ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്.ഇത്തിഹാദ് എയര്‍വേയ്‌സുമായുള്ള കോഡ് ഷെയറിംഗിന്റെ ഭാഗമായാണ് പുതിയ സര്‍വീസ്.ബംഗളൂരുവില്‍ നിന്നും രാവിലെ പത്തിന് പുറപ്പെടുന്ന വിമാനം ഉച്ചക്ക് പന്ത്രണ്ട് മുപ്പത്തിയഞ്ചിന് അബുദബിയില്‍ എത്തും.അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും രാത്രി പത്ത് നാല്‍പ്പത്തിയഞ്ചിനാണ് അബുദബിയിലേക്കുള്ള വിമാനം.
രാത്രി ഒരു മണിക്ക് വിമാനം അബുദബി സായിദ് വിമാനത്താവളത്തില്‍ ഇറങ്ങും.മുംബൈയില്‍ നിന്നും അബുദബിയിലേക്കും ആകാശ എയര്‍സര്‍വീസ് നടത്തുന്നുണ്ട്. ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും യുഎഇയിലേക്ക് ഇപ്പോള്‍ ആഴ്ച്ചയില്‍ ഇരുപത്തിയൊന്ന് സര്‍വീസുകള്‍ ആണ് ആകാശ എയര്‍ നടത്തുന്നത്.2024 ജൂലൈയില്‍ ആണ് ആകാശ എയര്‍ മുംബൈയില്‍ നിന്നും അബുദബിയിലേക്ക് സര്‍വീസ് ആരംഭിച്ചത്.