യുഎഇയിലെ ആദ്യ വെര്‍ട്ടിക്കല്‍ റിസോര്‍ട്ട് ദുബൈയില്‍ പ്രവര്‍ത്തനം തുടങ്ങി. റിസോര്‍ട്ടില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തും സന്ദര്‍ശനം നടത്തി.വണ്‍ ആന്റ് ഒണ്‍ലി വണ്‍ സബില്‍ വെര്‍ട്ടിക്കല്‍ റിസോര്‍ട്ടാണ് ദുബൈയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.പതിനഞ്ച് നിലകളിലായി 229 അത്യാഢംബര മുറികള്‍ ആണ് വെര്‍ട്ടിക്കല്‍ റിസോര്‍ട്ടില്‍ ഉള്ളത്.
ലോകോത്തര ഷെഫുമാര്‍ ഒരുക്കുന്ന രുചിവൈവിധ്യവും അറബന്‍ വെര്‍ട്ടിക്കല്‍ റിസോര്‍ട്ടില്‍ ആസ്വദിക്കാം. റിസോര്‍ട്ടിന്റെ വിവിധ ഭാഗങ്ങളില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മ്ദ് ബിന്‍ റാഷിദ് അല്‍ മക്തും നടന്നു കണ്ടു. ദുബൈയുടെ സാമ്പിത്തക വളര്‍ച്ചില്‍ ടൂറിസ്സം മേഖലയുടെ പങ്ക് നിര്‍ണ്ണായകമാണെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പറഞ്ഞു. സമീപകാലത്ത് വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തും പറഞ്ഞു.
ദുബൈ കിരീടവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും തുടങ്ങിയവരും ഷെയ്ഖ് മുഹമ്മദിന് ഒപ്പം വെര്‍ട്ടിക്കല്‍ റിസോര്‍ട്ടില്‍ സന്ദര്‍ശനം നടത്തി. ദുബൈയിലെ ഹോട്ടല്‍ മുറികളില്‍ അതിവേഗത്തിലാണ് വര്‍ദ്ധന വരുന്നത്.2023 നവംബറിലെ കണക്കുകള്‍ പ്രകാരം ദുബൈയില്‍ 149680 ഹോട്ടല്‍ മുറികളാണ് ഉള്ളത്.