ക്ലബ്ബിനും ദേശീയ ടീമിനുമായി 850 ഗോള്‍ നേടുന്ന ആദ്യ താരമെന്ന ഐതിഹാസിക നേട്ടത്തിലേക്ക് ഓടിയെത്തി ഫുട്ബാള്‍ ഇതിഹാസം കൃസ്റ്റാനോ
റൊണാള്‍ഡോ, സൗദി പ്രോ ലീഗില്‍ അല്‍ ഹസമിനെതിരായ മല്‍സരത്തില്‍ നേടിയ ഗോളോടെയാണ് താരം ഈ നേട്ടം കൈവരിച്ചത്.
മല്‍സരത്തില്‍ 1 ഗോളും രണ്ട് അസിസ്റ്റും നേടിയാണ് റോണോ ഈ റെക്കോര്‍ഡ് ആഘോഷമാക്കിയത്.
അല്‍ നസറിന് വേണ്ടി താരത്തിന്റെ 26 ാം ഗോളായിരുന്നു ഇത്.
തന്റെ കരിയറില്‍ റൊണാള്‍ഡോ ഏറ്റവുമധികം വല കുലുക്കിയത് റയല്‍ മാഡ്രിഡിനു വേണ്ടിയാണ്. 450 തവണയാണ് എതിരാളികള്‍ റോണോയുടെ
ബൂട്ടിന്റെ ചൂടറിഞ്ഞത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 145 ഗോളും പോര്‍ച്ചുഗലിനായി 123 ഉം യുവന്റസിനായി 101 മാണ് താരത്തിന്റെ സമ്പാദ്യം.