മെയ് ഇരുപത്തിയേഴിന് ദുല്‍ഹജ്ജ് മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.മെയ് ഇരുപത്തിയെട്ടിനായിരിക്കും ദുല്‍ഹജ്ജ് ഒന്ന് എന്നാണ് ജ്യോതിശാസ്ത്ര പ്രവചനം.
നഗ്നനേത്രങ്ങള്‍ക്കൊണ്ടോ ബൈനോക്കുലറുകള്‍ ഉപയോഗിച്ചോ മെയ് ഇരുപത്തിയേഴിന് മാസപ്പിറവി നിരീക്ഷിക്കാന്‍ ആണ് സൗദി സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.മാസപ്പിറവി ദൃശ്യമായാല്‍ തൊട്ടടുത്തുളള കോടതയില്‍ സാക്ഷ്യപ്പെടുത്തണം എന്നും സൗദി സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി.രാജ്യാത്ത് വിവിധയിടങ്ങളില്‍ ചേരുന്ന ഔദ്യോഗിക ചാന്ദ്രനിരീക്ഷണ സമിതികള്‍ക്കൊപ്പം ചേരുന്നതിനും വിശ്വാസികളെ സൗദി സുപ്രീം കോടതി ക്ഷണിച്ചു.
പശ്ചിമേഷ്യയില്‍ മധ്യഏഷ്യയിലും മെയ് ഇരുപത്തിയേഴിന് ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമാകും എന്നാണ് ഇന്റര്‍നാഷണല്‍ ആസ്‌ട്രോണമിക്കല്‍ സെന്റര്‍ പ്രവചിക്കുന്നത്.അങ്ങനെ എങ്കില്‍ ജൂണ്‍ അഞ്ചിനായിരിക്കും അറഫദിനം.ആറിന് ബലിപെരുന്നാളും.