Sunday, October 6, 2024
HomeNewsKeralaമൂന്നാറിൽ വീണ്ടും കയ്യേറ്റം ഒഴിപ്പിക്കലുമായി ദൗത്യ സംഘം; ഒഴിപ്പിക്കുന്നത് ചിന്നക്കനാലിൽ ടിസൻ തച്ചങ്കരി കയ്യേറിയ ഭൂമി

മൂന്നാറിൽ വീണ്ടും കയ്യേറ്റം ഒഴിപ്പിക്കലുമായി ദൗത്യ സംഘം; ഒഴിപ്പിക്കുന്നത് ചിന്നക്കനാലിൽ ടിസൻ തച്ചങ്കരി കയ്യേറിയ ഭൂമി

മൂന്നാറിൽ വീണ്ടും കയ്യേറ്റം ഒഴിപ്പിക്കൽ ആരംഭിച്ച് ദൗത്യസംഘം. ചിന്നക്കനാലിൽ ടിസൻ തച്ചങ്കരി എന്നയാൾ കയ്യേറിയ ഏഴേക്കർ ഭൂമിയാണ് ഒഴിപ്പിക്കുന്നത്. മൂന്നാർ കാറ്ററിംഗ് കോളേജിന്റെ ഹോസ്റ്റൽ പ്രവർത്തിക്കുന്ന കെട്ടിടവും ദൗത്യസംഘം ഏറ്റെടുക്കും. കെട്ടിടത്തിൽ നിന്ന് ഒഴിഞ്ഞു പോകാൻ ഒരു മാസത്തെ സമയമാണ് അനുവദിച്ചിട്ടുണ്ട്. ഇടുക്കി സബ് കളക്ടറുടെ നേതൃത്വത്തിൽ ഉള്ള സംഘം വൻകിടക്കാരുടെ കയ്യേറ്റങ്ങളിൽ ഒന്നാണ് ഒഴിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം പള്ളിവാസൽ, ചിന്നക്കനാൽ വില്ലേജുകളിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചിരുന്നു.പളളിവാസലിൽ റോസമ്മ കർത്തായുടെ കൈവശമിരുന്ന എഴുപത്തിയഞ്ചു സെൻറ് സ്ഥലമാണ് ദൗത്യ സംഘം ഒഴിപ്പിച്ചത്. ഇവർക്ക് വേറെ വീട് ഇല്ലാത്തതിനാൽ വീട്ടിൽ നിന്നും ഒഴിപ്പിച്ചിട്ടില്ല. ചിന്നക്കനാലില്‍ സിമന്‍റ് പാലത്തിന് സമീപം അടിമാലി സ്വദേശി ജോസ് ജോസഫ് കയ്യേറി കൃഷി നടത്തിയിരുന്ന 2.2 ഏക്കര്‍ കൃഷി ഭൂമി ഇടുക്കി സബ് കളക്ടര്‍ അരുണ്‍ എസ് നായരുടെ നേതൃത്വത്തിലുള്ള സംഘം ഒഴിപ്പിച്ചിരുന്നു. റവന്യൂ പുറമ്പോക്കും ആനയിറങ്കൽ ഡാമിൻറെ ക്യാച്ച്മെൻറ് ഏരിയയിലുള്ള കെഎസ്ഇബി ഭൂമിയും കയ്യേറിയാണ് ഇവിടെ കൃഷി നടത്തിയിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments