മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി മുഴക്കിക്കൊണ്ട് പൊലീസ് ആസ്ഥാനത്തേക്ക് ഫോൺ കോൾ. ഇന്നലെ വൈകിട്ടാണ് പൊലീസ് ആസ്ഥാനത്തെ കണ്‍ട്രോൾ റൂമിലെ ഫോണിൽ ഭീഷണി സന്ദേശം എത്തിയത്. ഫോൺകോളിനു പിന്നാലെ തിരുവനന്തപുരം മ്യൂസിയം പൊലീസ് നടത്തിയ അന്വേഷണത്തിൽ ഏഴാം ക്ലാസ്സ് വിദ്യാർഥിയാണ് ഫോൺ ചെയ്തത് എന്ന് വ്യക്തമായി.
പോലീസ് നടത്തിയ അന്വേഷണത്തില്‍ എറണാകുളം സ്വദേശിയുടെ ഫോണില്‍ നിന്നാണ് ഭീഷണി ഫോണ്‍ വന്നതെന്ന് വ്യക്തമായി. എന്നാല്‍, വീട്ടുകാരുമായി സംസാരിച്ചപ്പോൾ ഏഴാം ക്ലാസുകാരനായ മകനാണ് ഫോണ്‍ ഉപയോഗിച്ചതെന്നാണ് പറഞ്ഞത്. കൈതട്ടി കോൾ പോയി എന്നായിരുന്നു മാതാപിതാക്കൾ പറഞ്ഞത്. എന്നാൽ അത് വിശ്വസനീയമല്ല എന്നാണ് പോലീസ് പറയുന്നത്.
പോലിസ് ആസ്ഥാനത്തെ എമര്‍ജന്‍സി നമ്പറിലേക്കാണ് കോൾ വന്നത്. ഫോണ്‍ എടുത്തപ്പോള്‍ എതിര്‍വശത്ത് നിന്ന് മുഖ്യമന്ത്രിക്കുനേരെ അസഭ്യവര്‍ഷവും വധഭീഷണിയുമായിരുന്നു. തുടര്‍ന്ന്, പോലിസ് ആസ്ഥാനത്ത് നിന്ന് പരാതി മ്യൂസിയം പോലിസിന് കൈമാറി. തുടരന്വേഷണത്തിലാണ് എറണാകുളം സ്വദേശിയായ 12 വയസ്സുകാരനാണ് ഭീഷണി സന്ദേശത്തിനു പിന്നിലെന്നു കണ്ടെത്തിയത്.