Friday, December 13, 2024
HomeNewsKeralaമാനസിക സംഘര്‍ഷമുണ്ടായി; പാർട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്ന് രമേശ് ചെന്നിത്തല

മാനസിക സംഘര്‍ഷമുണ്ടായി; പാർട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്ന് രമേശ് ചെന്നിത്തല

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെടാതെപോയതിന്റെ പേരില്‍ കൂടുതല്‍ പ്രതിഷേധത്തിനില്ലെന്ന് വ്യക്തമാക്കി കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എന്നാൽ പ്രവര്‍ത്തകസമിതി രൂപീകരണത്തിന് ശേഷം മാനസിക സംഘര്‍ഷമുണ്ടായി എന്ന് അദ്ദേഹം വ്യക്തമാക്കി. 19 വര്‍ഷം മുന്‍പ് ഉണ്ടായിരുന്ന പദവിയില്‍ തന്നെ നിയമിച്ചതില്‍ അസ്വാഭാവികത തോന്നി. സമിതിയില്‍ കേരളത്തില്‍നിന്ന് ഉള്‍പ്പെട്ട നാലുപേരും അതിന് അര്‍ഹതപ്പെട്ടവരാണെന്നും മനുഷ്യനെന്ന നിലയിലുള്ള വികാരവിക്ഷോഭം മൂലമാണ് നേരത്തെ അതൃപ്തി പ്രകടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മുന്‍കാലങ്ങളില്‍ ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങളിലെല്ലാം സത്യസന്ധമായും ആത്മാര്‍ഥമായും പാര്‍ട്ടിയുടെ നൻമയ്ക്ക് വേണ്ടിയുമാണ് പ്രവർത്തിച്ചത്. കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രത്യേകിച്ച് പദവികളൊന്നും പാര്‍ട്ടിയിലില്ല. പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറിയ ശേഷം 24 മണിക്കൂറും പാര്‍ട്ടിക്കുവേണ്ടിയും ജനങ്ങള്‍ക്കുവേണ്ടിയും ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഒരു പദവിയില്ലെങ്കിലും നാളെയും ആ ശ്രമം തുടരും. സ്ഥിരം ക്ഷണിതാവായി എന്നെ ഉള്‍പ്പെടുത്തിയതില്‍ നന്ദിയുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments