ബി.ജെ.പി വോട്ട് മറിച്ചില്ലെങ്കിൽ പുതുപ്പള്ളിയിൽ എൽ.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് വിജയിക്കുമെന്ന് മന്ത്രി പറഞ്ഞു. യു.ഡി.എഫ് ക്യാമ്പിനെ ഞെട്ടിക്കുന്ന ഫലമാവും ഇത്തവണ പുതുപ്പള്ളിയിൽ ഉണ്ടാകുക. നേരത്തെ മണ്ഡലത്തിൽ ബി.ജെ.പി വോട്ടു മറിച്ച അനുഭവമുണ്ട്. ഇത്തവണ അങ്ങിനെ ഉണ്ടായില്ലെങ്കിൽ വിജയം എൽ.ഡി.എഫിനാകും. വോട്ടെടുപ്പ് മനപ്പൂര്‍വം വൈകിച്ചെന്ന കോൺഗ്രസ് ആരോപണം അദ്ദേഹം തള്ളി. ബൂത്തിൽ വന്നവർക്കെല്ലാം വോട്ട് ചെയ്യാൻ അവസരമുണ്ടായെന്നും ബൂത്തുകളിലെ യന്ത്രത്തകരാര്‍ കാരണമാകാം ഇതെന്നും വാസവൻ പറഞ്ഞു.
ഉമ്മൻചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് പുറത്തു വന്ന ഓഡിയോ ക്ലിപ്പുമായി എൽ.ഡി.എഫിന് ബന്ധമുണ്ടെന്ന വാദവും വാസവൻ തള്ളി. കോൺഗ്രസുകാരുടെ സംഭാഷണം എങ്ങനെ സി.പി.ഐ.എം ചോർത്തുമെന്നും വാസവൻ ചോദിച്ചു.