Wednesday, March 26, 2025
HomeNewsGulfപ്രവാസികളുടെ കീശ കാലിയാകും: കനത്ത പിഴ ഈടാക്കാന്‍ സൗദി അറേബ്യ

പ്രവാസികളുടെ കീശ കാലിയാകും: കനത്ത പിഴ ഈടാക്കാന്‍ സൗദി അറേബ്യ

സൗദി അറേബ്യ: വാഹനമോടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ കനത്ത പിഴ ഈടാക്കും. 500 മുതല്‍ 900 സൗദി റിയാല്‍ വരെയാണ് പിഴ. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഗുരുതരമായ ഗതാഗത ലംഘനമാണ്. അശ്രദ്ധമായ പെരുമാറ്റം ഡ്രൈവറേയും ചുറ്റുമുള്ളവരേയും അപകടത്തിലാക്കുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. നിയമലംഘനത്തിന് കനത്ത പിഴ നല്‍കേണ്ടി വരും. 500 മുതല്‍ 900 സൗദി റിയാല്‍ വരെയാണ് പിഴ ചുമത്തുക. നിയമലംഘനം നടത്തിയാല്‍ പ്രാവസികള്‍ക്ക് രൂപ റിയാല്‍ വിനിമയ നിരക്ക് പ്രകാരം 11000 രൂപ മുതല്‍ 20000 രൂപ വരെയാണ് നഷ്ടമാകുക. എക്‌സ് പ്ലാറ്റ് ഫോമിലൂടെയാണ് വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ നിയമലംഘനം നടത്തരുതെന്ന മുന്നറിയിപ്പ് നല്‍കിയത്. മൊബൈല്‍ ഫോണും കയ്യില്‍പിടിച്ച് വാഹനം ഓടിക്കുന്നതാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ റോഡ് അപകടങ്ങളുടെ പ്രധാന കാരണമെന്ന് അധികൃതര്‍ നേരത്തെ പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. രാജ്യത്തെ സ്വദേശികളും പ്രവാസികളും ഗതാഗത നിയമങ്ങളും റോഡ് സുരക്ഷാ ചട്ടങ്ങളും നിര്‍ബന്ധമായും പാലിക്കണമെന്നും അധികൃതര്‍ ഓര്‍മ്മപ്പെടുത്തി. ഗതാഗത ലംഘനം രേഖപ്പെടുത്താന്‍ രാജ്യത്തുടനീളമായി സെന്‍സറുകളും റഡാറുകളും ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments