ശ്രീലങ്കയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ഇടതുസഖ്യത്തിന് വിജയം.പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ എന്‍.പി.പിക്ക് അറുപത്തിരണ്ട് ശതമാനം വോട്ടുകള്‍ ആണ് ലഭിച്ചത്.ശ്രീലങ്കയുടെ രാഷ്ട്രീയ സംസ്‌കാരത്തില്‍ മാറ്റം വന്നെന്ന് അനുര കുമാര ദിസനായകെ പറഞ്ഞു.
225 അംഗ പാര്‍ലമെന്റില്‍ 141 സീറ്റുകള്‍ നേടിയാണ് അനുരകുമാര ദിസനായകെ നേതൃത്വം നല്‍കുന്ന എന്‍പിപി സഖ്യത്തിന്റെ മുന്നേറ്റം.22 മണ്ഡലങ്ങളില്‍ നിന്നായി 196 സീറ്റുകളിലേക്ക് ആണ് നേരിട്ട് വോട്ടെടുപ്പ് നടന്നത്.ശേഷിക്കുന്ന ഇരുപത്തിയൊന്‍പത് സീറ്റുകള്‍ ഓരോ പാര്‍ട്ടിക്കും ലഭിക്കുന്ന ആനുപാതിക വോട്ടിന്റെ അടിസ്ഥാനത്തിലാണ് നിശ്ചയിക്കുന്നത്.അത് കൂടി കണക്കിലെടുക്കുമ്പോള്‍ എന്‍പിപിക്ക് 150-ല്‍ അധികം സീറ്റുകള്‍ ലഭിക്കും.പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെയാണ് ഇടതുസഖ്യം പാര്‍ലമെന്റിലും വന്‍ വിജയം നേടുന്നത്.സെപ്റ്റംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അനുര കുമാര ദിസനായകെയ്ക്ക് നാല്‍പ്പത്തിരണ്ട് ശതമാനം വോട്ടുകള്‍ ആണ് ലഭിച്ചത്.പാര്‍ലമെന്റില്‍ മുന്‍പ്രസിഡന്റ് റാണാ സിങ്ങേ പ്രേമദാസയുടെ മകന്‍ സജിത് പ്രേമദാസ നയിക്കുന്ന എസ്ബിജെ ആയിരിക്കും പ്രതിപക്ഷം.
എസ്ബിജെയ്ക്ക് 35 സീറ്റുകള്‍ ആണ് ലഭിച്ചത്.കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്ന ശ്രീലങ്ക പ്രതീക്ഷയോട് കൂടിയാണ് അനുരയുടെ ഇടതുസഖ്യത്തെ കാണുന്നത്.കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകള്‍ മാത്രം ലഭിച്ച പാര്‍ട്ടിയെ ഇത്തവണ ശ്രീലങ്കന്‍ ജനത അധികാരമേല്‍പ്പിച്ചിരിക്കുന്നത്.വര്‍ഷങ്ങളായി അധികാരത്തിലിരുന്ന രജപക്‌സെ കുടുംബത്തിന്റെ ശ്രീലങ്കന്‍ പീപ്പിള്‍സ് ഫ്രണ്ട് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.രാജ്യത്തെ രാഷ്ട്രീയ സംസ്‌കാരത്തില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ഒരു മാറ്റം വന്നുവെന്നും അത് തുടരുകയാണെന്നും അനുര പറഞ്ഞു.