പാര്‍ലമെൻ്റിൽ ഉണ്ടായ പ്രതിഷേധത്തിൽ കേന്ദ്ര സർക്കാരിന് വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി. പാര്‍ലമെന്‍റ് അതിക്രമത്തില്‍ സുരക്ഷാ വീഴ്ചയുണ്ടെങ്കിലും സംഭവത്തിന് കാരണം രാജ്യത്തെ തൊഴിലില്ലായ്മയും വിലക്കയറ്റവുമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് തൊഴിലില്ലായ്മ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളാണ് യുവാക്കള്‍ക്ക് തൊഴില്‍ കിട്ടാതിരിക്കാന്‍ കാരണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.‘
‘ശരിക്കും സുരക്ഷാ വീഴ്ച സംഭവിച്ചു. പക്ഷേ, എന്തുകൊണ്ടാണ് ഇതു സംഭവിച്ചത്? പ്രധാന പ്രശ്നം തൊഴിലില്ലായ്മയാണ്. മോദിയുടെ നയങ്ങൾ കാരണം ഇന്ത്യയിലെ ജനങ്ങൾക്കു തൊഴിൽ കണ്ടെത്താൻ കഴിയുന്നില്ല. തൊഴിലില്ലായ്മയും പണപ്പെരുപ്പവുമാണ് പാർലമെന്റിലെ സുരക്ഷാ വീഴ്ചയ്ക്കു കാരണമായത്’’ – രാഹുൽ ഗാന്ധി.