രാജ്യാന്തരവിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ കുതിപ്പ്. ബ്രെന്റ് ക്രൂഡ് വില 78 ഡോളറിലേക്ക് എത്തി. പശ്ചിമേഷ്യയിലെ സംഘര്‍ഷസാഹചര്യം ആണ് എണ്ണവില വര്‍ദ്ധനക്ക് പിന്നില്‍.ഇസ്രയേല്‍ ലബനനില്‍ ആക്രമണം ആരംഭിച്ചും ഇറാന്‍ ഇസ്രയേല്‍ ആക്രമിച്ചതും അസംസകൃത എണ്ണയുടെ വില കുതിച്ചുയരുന്നതിന് കാരണമായിരിക്കുകയാണ്. ബ്രെന്റ് ക്രൂഡ് വില കുറഞ്ഞ് എഴുപത് ഡോളറിന് താഴേയ്ക്ക് എത്തിയിരുന്നു.ഇസ്രായേല്‍ ഹിസ്ബുളള ഏറ്റുമുട്ടല്‍ രൂക്ഷമായതിന് പിന്നാലെ വീണ്ടും എണ്ണയുടെ വില വര്‍ദ്ധിച്ച് തുടങ്ങി.ഇസ്രയേലില്‍ ഇറാന്‍ മിസൈലുകള്‍ വര്‍ഷിച്ചതോടെ വില വീണ്ടും ഉയരുകയാണ്.
ഇറാന്റെ മിസൈലാക്രമണത്തിന് ശേഷം മാത്രം രണ്ട് ശതമാനത്തിലധികം ആണ് ക്രൂഡ് ഓയിലിന് വില വര്‍ദ്ധിച്ചത്. അമേരിക്കന്‍ ക്രൂഡായ വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റിന്റെ വില എഴുപത്തിനാലര ഡോളറിലേക്ക് എത്തി. യുഎഇയുടെ മര്‍ബാന്‍ ക്രൂഡിന്റെ വില എഴുപത്തിയേഴ് ഡോളറിന് മുകളിലേക്ക് എത്തി.എണ്ണവിലയിലെ കുതിപ്പ് ഇന്ത്യ അടക്കമുള്ള ഇറക്കുമതി രാജ്യങ്ങള്‍ക്ക് തിരിച്ചടിയാകും.