ഇസ്രയേല്‍ ഹമാസ് യുദ്ധത്തില്‍ ഗാസയിലെ ജനങ്ങള്‍ക്കും കുട്ടികള്‍ക്കും നല്‍കേണ്ടിവരുന്നത് വലിയ വിലയെന്ന് അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കന്‍. ഗാസയില്‍ കൊല്ലപ്പെട്ട സാധരണക്കാരുടെ എണ്ണം വളരെ കൂടുതലാണെന്നും ആന്‍ണി ബ്ലിങ്കന്‍ പറഞ്ഞു. ഇതിനിടെ ചെങ്കടലലില്‍ ഹൂത്തികളുടെ ഇരുപതിലധികം ഡ്രോണുകളും യു.എസ്-യു.കെ സുരക്ഷാസേനകള്‍ തകര്‍ത്തു.ഇസ്രയേലിലെ ടെല്‍അവീവില്‍ എത്തി ബെന്യാമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ ആണ് ഗാസയിലെ സാധാരണക്കാരുടെ മരണങ്ങളെക്കുറിച്ച് പ്രതികരിച്ചത്.
ഗാസയിലെ വന്‍ മാനുഷികപ്രതിസന്ധിയെ കുറിച്ച് പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ നേതാക്കള്‍ ആശങ്കകള്‍ പങ്കുവെച്ചെന്നും ബ്ലിങ്കന്‍ പറഞ്ഞു. പ്രശ്‌നപരിഹാരത്തിന് ചില കടുത്ത തീരുമാനങ്ങളും തെരഞ്ഞെടുപ്പുകളും ആവശ്യമാണെന്നും ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. പലസ്തീന്റെ രാഷ്ട്രീയ അവകാശങ്ങള്‍ പുനസ്ഥാപിക്കപ്പെടണം എന്നും സ്വതന്ത്ര പലസ്ഥീന്‍ രാഷ്ട്രം സ്ഥാപിക്കണം എന്നും ബ്ലിങ്കന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് പരിഗണിക്കാന്‍ ഇസ്രയേല്‍ തയ്യാറാകുമോ എന്ന് ആന്റണി ബ്ലിങ്കന്‍ വെളിപ്പെടുത്തിയിട്ടില്ല.അതെസമയം പശ്ചിമേഷ്യയിലെ ചില രാഷ്ട്രങ്ങള്‍ ഇസ്രയേലുമായി സാധാരണനിലയ്ക്കുള്ള ബന്ധം സ്ഥാപിക്കുന്നതിന് സമ്മതമറിയിച്ചിട്ടുണ്ടെന്നും ബ്ലിങ്കന്‍ പറഞ്ഞു.
ഇന്ന് പലസ്തീന്‍ പ്രസിഡന്റ് മെഹമൂദ് അബ്ബാസുമായും ബ്ലിങ്കന്‍ കൂടിക്കാഴ്ച നടത്തും. ഇതിനിടെ ചെങ്കടലില്‍ യെമനിലെ ഹൂത്തി വിമര്‍തര്‍ ഉയര്‍ത്തുന്ന ഭീഷണി നേരിടുന്നതിന് അമേരിക്കയുടെ നേതൃത്വത്തില്‍ പാശ്ചാത്യരാജ്യങ്ങള്‍ നടപടികള്‍ കടുപ്പിച്ചു. ഹൂത്തികളുടെ 21 ഡ്രോണുകള്‍ സൈനിക സഖ്യം തകര്‍ത്തു. ഹമാസിന് പിന്തുണ പ്രഖ്യാപിച്ച് ഹൂത്തികള്‍ ചെങ്കടലില്‍ ഭീഷണി ഉയര്‍ത്താന്‍ തുടങ്ങിയതോടെ അതുവഴിയുള്ള ചരക്കുനീക്കം പ്രതിസന്ധിയിലായിരുന്നു. ഇതെ തുടര്‍ന്നാണ യു.എസും യുകെയും അടക്കമുള്ള രാഷ്ട്രങ്ങള്‍ പ്രതിരോധം ആരംഭിച്ചത്.