ഈ ഓണം സന്തോഷത്തിന്റേതാകരുത് എന്ന് ഒരു കൂട്ടർ ആഗ്രഹിച്ചിരുന്നു. എന്നാൽ സന്തോഷത്തിന്റെ ഓണം യാഥാർത്ഥ്യമാകുന്നത് നാട് കണ്ടുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിലക്കയറ്റം നേരിടാൻ കൃത്യസമയത്തുള്ള വിപണി ഇടപെടൽ ഉണ്ടായി. സബ്സിഡി സാധനങ്ങൾ സപ്ലൈകോയിൽ 2016ലെ അതേ വിലയിൽ തന്നെയാണ് ഇപ്പോഴും നൽകുന്നത്. ഇവയ്ക്ക് പൊതുവിപണിയിൽ വലിയ വിലയാണ്. ചില സാധനങ്ങൾക്ക് ചില ദിവസങ്ങളിൽ അപര്യാപ്തത ഉണ്ടാകാറുണ്ട്. അതിന്റെ പേരിൽ സാധനങ്ങൾ എല്ലാ എന്ന രീതിയിൽ പ്രചാരണം നടത്തുന്നുവെന്നും പിണറായി പറഞ്ഞു.
ചില നിക്ഷിപ്ത താൽപര്യക്കാർ ബോധപൂർവമായ പ്രചാരണം നടത്തുകയാണ്. ഇവർ കണ്ടാലും കൊണ്ടാവും പേടിക്കില്ല. ഇത്തരം പ്രചാരണങ്ങളെ ജനങ്ങൾ തള്ളിക്കളയുമെന്നതിന്റെ തെളിവാണ് രണ്ടാമതും എൽ ഡി എഫ് സർക്കാർ നിലവിൽ വന്നത്. കേരള സെക്രട്ടേറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ വനിതാ കമ്മിറ്റിയായ കനലിന്റെ ഓണ സ്മൃതി ഉദ്‌ഘാടനം ചെയ്ത് മുഖ്യമന്ത്രി. മുഖ്യമന്ത്രിയും ഭാര്യ കമല വിജയനും ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥികൾ.