അക്രമിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന നടന്‍ സെയ്ഫ് അലി ഖാന്‍ ആശുപത്രി വിട്ടു. ആറ് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം സെയ്ഫിനെ ഡിസ്ചാര്‍ജ് ചെയ്തതായി ലീലാവതി ആശുപത്രി അറിയിച്ചു. ബാന്ദ്രയിലെ വസതിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോട് കൂടിയാണ് താരത്തിന് കുത്തേറ്റത്. അതിക്രമിച്ച കയറിയ മോഷ്ടാവ് സെയ്ഫ് അലി ഖാനെ കുത്തുകയായിരുന്നു.ഗുരുതരമായി പരുക്കേറ്റ നടനെ ശസ്ത്രക്രിയക്ക് വിധേയനാക്കി.
ആഴ്ത്തിലുള്ള രണ്ട് മുറിവുകള്‍ ആണ് ശരീരത്തിലാണ്ടായിരുന്നത്.സെയ്ഫിനെ ആക്രമിച്ച ബംഗ്ലാദേശ് സ്വദേശിയെ മുംബൈ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.മുഹമ്മദ് ഷെരീഫുള്‍ ഷെഹ്‌സാദ് എന്ന വ്യക്തിയാണ് പിടിയിലായത്.ആറ് ദിവസം ആണ് സെയ്ഫ് അലി ഖാന്‍ ആശുപത്രിയില്‍ കഴിഞ്ഞത്.