ദുബൈ ഷെയ്ഖ് സായിദ് റോഡില്‍ നിന്നും ദുബൈ ഹാര്‍ബറിലേക്ക് പൂതിയ പാലം നിര്‍മ്മിക്കുന്നു.ഒന്നരക്കിലോമീറ്റര്‍ ദൂരത്തിലാണ്. പുതിയ പാലനിര്‍മ്മിക്കുന്നതിനായി കരാര്‍ ഒപ്പുവെച്ചെന്ന് ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിട്ടി അറിയിച്ചു.ഷെയ്ഖ് സായിദ് റോഡില്‍ നിന്നും ദുബൈ ഹാര്‍ബറിലേക്ക് കുറഞ്ഞസമയത്തിനുള്ളില്‍ നേരിട്ടെത്തുന്നതിന് ആണ് ആര്‍ടിഎ പുതിയ പാലം നിര്‍മ്മിക്കുന്നത്.
1500 മീറ്റര്‍ നീളത്തില്‍ പാലം നിര്‍മ്മിക്കുന്നതിന് ഷമാല്‍ ഹോള്‍ഡിംഗുമായി കരാര്‍ ഒപ്പുവെച്ചെന്ന് ദുബൈ ആര്‍ടിഎ അറിയിച്ചു. പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഷെയ്ഖ് സായിദ് റോഡില്‍ നിന്നും മൂന്ന് മിനുട്ടുകള്‍ കൊണ്ട് ഹാര്‍ബറില്‍ എത്താന്‍ കഴിയും എന്ന് ആര്‍ടിഎ അറിയിച്ചു. ഇരുവശത്തേക്കുമായി നാല് വരികള്‍ ആണ് പുതിയ പാലത്തില്‍ ഉള്ളത്. മണിക്കൂറില്‍ ആറായിരം വാഹനങ്ങള്‍ ഉള്‍ക്കൊള്ളുന്നതിന് ശേഷിയുള്ളതാണ് പാലം.
ഷെയ്ഖ് സായിദ് റോഡില്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ഹാര്‍ബറിലേക്ക് പാലം നിര്‍മ്മിക്കുന്നത്. അല്‍ നസീം സ്ട്രീറ്റ് ഇന്റര്‍സെക്ഷന്‍, അല്‍ഫലക്ക് സ്ട്രീറ്റ്, കിംഗ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് സ്ട്രീറ്റ് എന്നിവിടങ്ങളിലൂടെയാണ് പാലം കടന്ന് പോകുന്നത്.