ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി ദുബൈ രാജ്യാന്തര വിമാനത്താവളം. 2024 ല്‍ 60.2 ദശലക്ഷം സീറ്റുകളാണ് എയര്‍ലൈനുകള്‍ നല്‍കിയത്. ദുബൈ ആസ്ഥാനമായുള്ള എമിറേറ്റ്‌സും ഫ്‌ളൈ ദുബൈയും യാത്രക്കാര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതില്‍ മികവ് പുലര്‍ത്തി.ആഗോള ഏവിയേഷന്‍ കണ്‍സള്‍ട്ടന്‍സി ഒഎജിയുടെ കണക്കനുസരിച്ച് 2024 ഏറ്റവും തിരക്കേറിയ വിമാനത്താവളം ദുബൈ രാജ്യാന്തര വിമാനത്താവളമാണ്.
പാന്‍ഡമിക് വര്‍ഷങ്ങളില്‍ നിന്നും 12 ശതമാനമാണ് 2024 ല്‍ സീറ്റുകളുടെ വര്‍ദ്ധന. 20.23 ദശലക്ഷം സീറ്റുകളാണ് 2024 ല്‍ എയര്‍ലൈനുകള്‍ നല്‍കിയത്. 2023നെ അപേക്ഷിച്ച് ഏഴ് ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമിറേറ്റ്‌സും ഫ്‌ളൈ ദുബൈയും 2024 ല്‍ മികച്ച പ്രകടനമാണ് നടത്തിയത്. 265 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് സര്‍വ്വീസ് നടത്തിയത്. ഒഎജി റിപ്പോര്‍ട്ട് അനുസരിച്ച് ലണ്ടന്‍ ഹീത്രൂ വിമാനത്താവളമാണ് രണ്ടാം സ്ഥാനത്ത്. ദുബൈയെ അപേക്ഷിച്ച് 11.87 ദശലക്ഷം സീറ്റുകള്‍ക്ക് പിന്നാലാണ്.
14.6 ദശലക്ഷം സീറ്റുകളുമായി സിയോള്‍ ഇഞ്ചിയോണ്‍ രാജ്യാന്തര വിമാനത്താവളമാണ് മൂന്നാം സ്ഥാനത്ത്. ജിസിസി രാജ്യങ്ങളില്‍ യുഎഇയ്ക്കു പുറമേ ദോഹ മാത്രമാണ് ആദ്യ പത്തില്‍ പട്ടികയില്‍ ഇടം പിടിച്ചത്. പത്താം സ്ഥാനത്തുള്ള ദോഹ 32.45 ദശലക്ഷം സീറ്റുകളാണ് നല്‍കിയത്. ദുബൈയില്‍ പുതിയ വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നതോടെ യാത്രക്കാരുടെയും വിമാന സര്‍വ്വീസുകളുടെയും എണ്ണം വര്‍ദ്ധിക്കും.