ദുബൈ ആര്‍ടിഎയുടെ നോല്‍ കാര്‍ഡിന്റെ മിനിമം ടോപ്അപ് ഇരുപതാക്കി വര്‍ദ്ധിപ്പിച്ചത് പ്രാബല്യത്തില്‍ വന്നു. എന്നാല്‍ വര്‍ദ്ധന ആര്‍ടിഎയുടെ ടിക്കറ്റ് ഓഫീസുകളില്‍ നിന്നുള്ള ടോപ്അപ്പിന് മാത്രമായിരിക്കും ബാധകമായിരിക്കുക.ഇന്നലെയാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നത്. എന്നാല്‍ എല്ലാ റിചാര്‍ജുകള്‍ക്കും ഇരുപത് ദിര്‍ഹം എന്ന പുതുക്കിയ നിരക്ക് ബാധകമായിരിക്കില്ല. ആര്‍ടിഎയുടെ ടിക്കറ്റ് ഓഫീസുകളില്‍ നിന്നും ടോപ്അപ് ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും നിരക്ക് വര്‍ദ്ധന ബാധകമായിരിക്കുക.
മെട്രോ സ്‌റ്റേഷനുകളിലെ ടിക്കറ്റ് ഓഫീസുകളിലെ തിരക്ക് കുറയ്ക്കുന്നതിന് വേണ്ടിയാണ് നിരക്ക് വര്‍ദ്ധന എന്നും ആര്‍ടിഎ വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് അഞ്ച് ദിര്‍ഹം മുതല്‍ ടോപ് അപ് ചെയ്യാം. നോല്‍പേ ആപ്ലിക്കേഷന്‍ ആര്‍ടിഎ ആപ്ലിക്കേഷന്‍ എന്നിവ വഴിയും അഞ്ച് ദിര്‍ഹം മുതല്‍ നോല്‍കാര്‍ഡ് റിചാര്‍ജ് ചെയ്യാം.
ബസ് സ്‌റ്റേഷനുകളില്‍ മെട്രോ സ്‌റ്റേഷനുകളിലും ഉള്ള ടിക്കറ്റ് വെന്‍ഡിംഗ് മെഷിനുകളിലും അഞ്ച് ദിര്‍ഹം മുതല്‍ നോല്‍ കാര്‍ഡ് തുടര്‍ന്നും റിചാര്‍ജ് ചെയ്യാന്‍ കഴിയും. ആര്‍ടിഎ വെബ്‌സൈറ്റ് വഴിയും നോല്‍കാര്‍ഡുകള്‍ റീചാര്‍ജ് ചെയ്യാം.