Tuesday, September 10, 2024
HomeNewsGulfദുബൈയില്‍ ഇന്ത്യന്‍ കമ്പനികളില്‍ വര്‍ദ്ധന :കൂടുതല്‍ നിക്ഷേപം എത്തുന്നു

ദുബൈയില്‍ ഇന്ത്യന്‍ കമ്പനികളില്‍ വര്‍ദ്ധന :കൂടുതല്‍ നിക്ഷേപം എത്തുന്നു

ദുബൈയില്‍ നിക്ഷേപം നടത്തുന്ന ഇന്ത്യന്‍ കമ്പനികളുടെ എണ്ണത്തില്‍ വര്‍ദ്ധന. ഈ വര്‍ഷം ആദ്യപകുതിയില്‍ എണ്ണായിരത്തോളം പുതിയ കമ്പനികളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദുബൈ ചേംബര്‍ ഓഫ് കൊമേഴ്‌സാണ് ഇമറാത്തി ഇതര കമ്പനികളുടെ പുതിയ കണക്കുകള്‍ പുറത്തുവിട്ടത്.ദുബൈ ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികളുടെ എണ്ണത്തിലാണ് ഇന്ത്യയില്‍ നിന്നുമുള്ള നിക്ഷേപകരുടം എണ്ണം വര്‍ദ്ധിച്ചിരിക്കുന്നത്. ഈ വര്‍ഷം ആദ്യ പകുതിയില്‍ മാത്രം 7860 പുതിയ നിക്ഷേപകരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്താരാഷ്ട്ര ബിസിനസുകള്‍ക്കിയില്‍ കൂടുതല്‍ സാധ്യതകള്‍ നിക്ഷേപകര്‍ക്ക് കണ്ടെത്താന്‍ കഴിയുന്നതായി ദുബൈ ചേംബര്‍ അറിയിച്ചു.

രണ്ടാം സ്ഥാനത്തുള്ള പാകിസ്ഥാന് രജിസ്റ്റര്‍ ചെയ്ത കമ്പനികളുടെ എണ്ണം 3968 ആണ്. ഈജിപ്ത്, സിറിയ, യുകെ, ബംഗ്ലാദേശ്, ഇറാഖ്, ചൈന, സുഡാന്‍, ജോര്‍ദാന്‍ ആദ്യ പത്ത് രാജ്യങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ട്രേഡ് ആന്‍ഡ് റിപ്പയറിംഗ് സേവന മേഖല ഒന്നാം സ്ഥാനത്തെത്തി. 41.5 ശതമാനമാണ് കമ്പനികളുടെ എണ്ണം. റിയല്‍ എസ്റ്റേറ്റ്, വാടക, ബിസിനസ് സേവന മേഖലകള്‍ എന്നിവയാണ് രണ്ടാം സ്ഥാനത്ത്. 33.6 ശതമനമാണിത്. നിര്‍മ്മാണ മേഖല 9.4 ശതമാനവുമായി മൂന്നാം സ്ഥാനത്തും, ഗതാഗതം, സംഭരണം, വാര്‍ത്താവിനിമയ മേഖല 8.4 ശതമാനമായി നാലാം സ്ഥാനത്തും എത്തി.

2024ന്റെ ആദ്യ പകുതിയില്‍ ദുബൈ ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ ചേരുന്ന പുതിയ കമ്പനികളുടെ മികച്ച അഞ്ച് മേഖലകളില്‍ നിര്‍മ്മാണ മേഖല ഏറ്റവും ശക്തമായ വളര്‍ച്ച പ്രകടമാക്കിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments