ദുബൈ: അഞ്ച് ലക്ഷം വീടുകളില്‍ സൗരോര്‍ജ്ജത്തില്‍ നിന്നും വൈദ്യുതി എത്തിക്കുന്നതിന് കരാര്‍ ഒപ്പുവെച്ചു. ദുബൈ വൈദ്യുതി-ജല അഥോറിട്ടിയും അബുദബി കമ്പനിയായ മസ്ദറും തമ്മിലാണ് കരാര്‍ ഒപ്പുവെച്ചത്. ദുബൈ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തും സോളാര്‍ പാര്‍ക്കിന്റെ ആറാംഘട്ടത്തിന്റെതാണ് കരാര്‍. സൗരോര്‍ജ്ജത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള ബൃഹദ് പദ്ധതിയാണ് ദുബൈയില്‍ പൂര്‍ത്തിയാകുന്നത്. പദ്ധതിയുടെ ആറാംഘട്ടത്തിന്റെ നിര്‍മ്മാണത്തിനും നടത്തിപ്പിനുമുള്ള കരാറാണ് ദീവ മസ്ദറുമായി ഒപ്പുവെച്ചത്. 1800 മെഗാവാട്ടിന്റെതാണ് സോളാര്‍ പാര്‍ക്കിന്റെ ആറാംഘട്ടം. അടുത്ത വര്‍ഷം അവസാനം ആറാംഘട്ടത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ സോളാര്‍പാര്‍ക്കില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം 4660 മെവാട്ടായി ഉയരും.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തുമിന്റെ സാന്നിധ്യത്തില്‍ ആണ് കരാര്‍ ഒപ്പുവെച്ചത്. 550 കോടി ദിര്‍ഹം ചിലവില്‍ ആണ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തും സോളാര്‍ പാര്‍ക്കിന്റെ ആറാം ഘട്ടം പൂര്‍ത്തിയാക്കുന്നത്. ആറാം ഘട്ടം പൂര്‍ത്തിയാകുന്നതോടെ കാര്‍ബണ്‍ പുറന്തള്ളല്‍ പ്രതിവര്‍ഷം 2.36 ദശലക്ഷം ടണ്‍ കുറയ്ക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ സോളാര്‍കായി ദുബൈയിലേത് മാറും. ബൃഹത്ത് പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും 2030 ഓടെ പൂര്‍ത്തീകരിക്കുമെന്നാണ് പ്രതീക്ഷ. 2050ഓടെ പൂര്‍ണ്ണമായും ശുദ്ധോര്‍ജ്ജത്തിലേക്ക് മാറുകയാണ് ദുബൈയുടെ ലക്ഷ്യമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.