ദില്ലി മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുന്നുവെന്ന് പ്രഖ്യാപിച്ച് അരവിന്ദ് കെജരിവാള്‍. തെരഞ്ഞടുപ്പ് വരെ തനിക്ക് പകരം ആംആദ്മി പാര്‍ട്ടിയില്‍ നിന്നും മറ്റൊരാള്‍ മുഖ്യമന്ത്രിയാകുമെന്ന് കെജരിവാള്‍ പ്രഖ്യാപിച്ചു.താന്‍ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കണമോയെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ എന്ന് കെജരിവാള്‍
പറഞ്ഞു.
ആംഅദ്മി പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ ആണ് അരവിന്ദ് കെജരിവാള്‍ രാജി പ്രഖ്യാപിച്ചത്.രണ്ട് ദിവസത്തിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കും എന്നാണ് പ്രഖ്യാപനം.തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ തനിക്ക് പകരം ആംആദ്മി പാര്‍ട്ടിയില്‍ നിന്നും മറ്റൊരാള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തും. രണ്ട് ദിവസത്തിനകം നിയമസഭാ കക്ഷി യോഗം ചേര്‍ന്ന് മുഖ്യമന്ത്രിയെ തീരുമാനം.ദില്ലിയില്‍ നിയമസഭാ തെരഞ്ഞെടുപു്പ് നവംബറില്‍ നടത്തണം എന്നും അരവിന്ദ് കെജരിവാള്‍ ആവശ്യപ്പെട്ടു. നിരപരാധിത്വം തെളിഞ്ഞതിന് ശേഷമേ ഇനി മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരികെ വരികയുള്ളു എന്നും കെജവരിവാള്‍ പറഞ്ഞു.താന്‍ ജനങ്ങളിലേക്ക് ഇറങ്ങാന്‍ പോവുകയാണ്. ഓരോ വീട്ടിലും നേരിട്ട് എത്തും.
താന്‍ മുഖ്യമന്ത്രിയാകണമോയെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ. ജനങ്ങളില്‍ നിന്നും നിന്ന് തീരുമാനം ഉണ്ടാകുന്നത് വരെ മുഖ്യമന്ത്രിക്കസരേയില്‍ ഇരിക്കില്ലെന്നും കെജരിവാള്‍ പറഞ്ഞു.തന്നെ ജയിലില്‍ അടയ്ക്കുന്നതിലൂടെ പാര്‍ട്ടിയേയും ദില്ലി സര്‍ക്കാരിനെയും തകര്‍ക്കാന്‍ കഴിയും എന്നാണ് ബിജെപി കരുതിയത്. പക്ഷെ പാര്‍ട്ടി തകര്‍ന്നില്ല.ബിജെപിയുടെ അട്ടിമറി നീക്കങ്ങളെ ആംആദ്മി പാര്‍ട്ടി പ്രതിരോധിച്ചു. താന്‍ രാജിവെയ്ക്കാതിരുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ സംരക്ഷണത്തിന് വേണ്ടിയാണ്.ബിജെപി പരാജയപ്പെടുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ജയിലില്‍ ആക്കാന്‍ ശ്രമങ്ങള്‍ നടക്കുകയാണെന്നും കെജരിവാള്‍ ആരോപിച്ചു.