തേജ് ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് അടുക്കുന്നു. ദോഫാര്‍-അല്‍വുസ്ത ഗവര്‍ണ്ണറേറ്റുകളില്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ദോഫാര്‍ മേഖലയില്‍ ഇന്നും നാളെയും പൊതു അവധിയാണ്.
നിലവില്‍ സലാല നഗരത്തിന് 250 കിലോമീറ്റര്‍ അകലെയാണ് തേജ് ചുഴലിക്കാറ്റ്. അടുത്ത ഇരുപത്തിനാല് മണിക്കൂറുകള്‍ക്കുള്ളില്‍ കാറ്റ് കരയില്‍ പ്രവേശിക്കും എന്നാണ് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കിയിട്ടുള്ളത്. കാറ്റ് തീരത്തോട് അടുത്തതോടെ ദോഫാര്‍ ഗവര്‍ണറേറ്റിലും അല്‍വുസ്ത ഗവര്‍ണറേറ്റിലെ വിലായത്ത് അല്‍ ജസീറിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. മേഖലയില്‍ കാറ്റും മഴയും കൂടുതല്‍ ശക്തിപ്പെടും എന്നാണ് ഒമാന്‍ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.ദോഫാര്‍ ഗവര്‍ണറേറ്റിനും യെമനും ഇടയിലായിട്ടായിരിക്കും കാറ്റ് കരയില്‍ പ്രവേശിക്കുക. ദോഫാര്‍ ഗവര്‍ണറേറ്റിലും അല്‍വുസ്ത ഗവര്‍ണറേറ്റിന്റെ ചില ഭാഗങ്ങളിലുമായി അന്‍പത് മുതല്‍ മുന്നൂറ് മില്ലിമീറ്റര്‍ വരെ മമഴ ലഭിച്ചേക്കാം എന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം.
രണ്ടിടത്തും പൊതു-സ്വകാര്യമേഖലകള്‍ക്ക് ഇന്നും നാളെയും അവധി നല്‍കിയിരിക്കുകയാണ്. തീരപ്രദേശങ്ങളില്‍ നിന്നും നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഇതിനകം പതിനയ്യായിരത്തിലധികം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. സലാല തുറമുഖം ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് അടച്ചു.ദോഫാര്‍ മേഖലയില്‍ പൊതുജനങ്ങള്‍ താഴ്ന്ന പ്രദേശങ്ങളിലേക്കും താഴ് വാരങ്ങളിലേക്കും പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.