തൃശൂരില്‍ സ്‌കൂളിനുള്ളിൽ വെടിവെയ്പ്പ്. തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ ആണ് സംഭവം. സ്‌കൂളില്‍ തോക്കുമായെത്തിയ പൂര്‍വ വിദ്യാര്‍ത്ഥിയാണ് വെടിയുതിർത്തത്. തൃശൂര്‍ ഈസ്റ്റ് പൊലീസ് മുളയം സ്വദേശി ജഗനെ കസ്റ്റഡിയില്‍ എടുത്തു. ഇയാൾ ലഹരിക്കടിമയാണെന്നാണ് വിവരം.
രാവിലെ സ്കൂളിൽ എത്തിയ പ്രതി സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തി. ശേഷം ക്ലാസ് റൂമില്‍ കയറി 3 തവണ വെടിവച്ചു. വെടിവയ്പ്പിൽ ആർക്കും പരുക്കില്ല. മുകളിലേക്കാണ് വെടിവെച്ചത്. വെടിവെച്ച ശേഷം സ്കൂളില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസ് കെെമാറുകയായിരുന്നു.