നവംബര്‍ ഒന്ന് മുതല്‍ താമസനിയമലംഘകര്‍ക്കായി രാജ്യവ്യാപക പരിശോധന എന്ന് യുഎഇ ഐസിപി.പിടിക്കപ്പെടുന്നവര്‍ക്ക് എതിരെ വിട്ടുവീഴ്ച്ചയില്ലാത്ത നടപടി സ്വീകരിക്കും.പൊതുമാപ്പ് കാലാവധി നീട്ടി നല്‍കില്ലെന്നും യുഎഇ ഐസിപി ആവര്‍ത്തിച്ചു.
പൊതുമാപ്പ് അവസാനിക്കാന്‍ രണ്ടാഴ്ച മാത്രം ശേഷിക്കെയാണ് നവംബര്‍ ഒന്ന് മുതല്‍ താമസനിയമലംഘകരെ കണ്ടെത്തുന്നതിന് വ്യാപക പരിശോധന നടത്തുമെന്ന് യുഎഇ ഐ.സി.പി വ്യക്തമാക്കുന്നത്. വിവിധ വകുപ്പുകളുമായി കൈകോര്‍ത്തായിരിക്കും നവംബര്‍ ഒന്ന് മുതല്‍ പരിശോധന.രാജ്യത്തെ താമസമേഖലകള്‍,വ്യവസായ മേഖലകള്‍,കമ്പനികള്‍ എന്നിവിടങ്ങളില്‍ എല്ലാം പരിശോധന നടക്കും എന്ന് ഐസിപി അറിയിച്ചു.
പിടിക്കപ്പെടുന്നവരെ നാടുകടത്തും എന്ന് മാത്രമല്ല യുഎഇയിലേക്ക് തിരികെ എത്താന്‍ കഴിയാത്ത വിധം പ്രവേശനം വിലക്കും ഏര്‍പ്പെടുത്തും എന്ന് ഐസിപി അറിയിച്ചു. താമസനിയമലംഘകര്‍ക്ക് തൊഴില്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് എതിരെയും നടപടിയുണ്ടാകും. രാജ്യത്ത് താമസനിയമലംഘകരായി കഴിയുന്നവര്‍ക്ക് രേഖകള്‍ നിയമപരമാകുന്നത്തിന് ഇനിയും മതിയായ സമയം ഉണ്ടെന്നും ഐസിപി വ്യക്തമാക്കി.