ട്രിപ്പ് പോയി അടിച്ചു പൊളിക്കാന്‍ എംഡിഎംഎ കച്ചവടം നടത്തിയ 20കാരന്‍ പിടിയില്‍. കാരമുക്ക് സ്വദേശി അഭിരാഗ് ആണ് എക്‌സൈസിന്റെ പിടിയായത്. ചേര്‍പ്പ എക്‌സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളില്‍നിന്ന് നാലരഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.
തൃശൂര്‍ വല്ലച്ചിറയില്‍ ഒരു വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് എക്‌സൈസ് സംഘം അന്വേഷണം നടത്തിയത്. വിഷ്ണു എന്നയാളുടെ വീട്ടിലാണ് കച്ചവടം നടത്തിയിരുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
മയക്കുമരുന്ന് വില്‍പ്പനയില്‍ നിന്നും കിട്ടുന്ന തുക ഉപയോഗിച്ച് അഭിരാഗ് ഗോവ, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഉല്ലാസ യാത്ര പോകാറാണ് പതിവ്. തിരികെ മയക്കുമരുന്നുമായാണ് വരുന്നത്. മയക്കു മരുന്നിന് തൂക്കം കൂട്ടുന്നതിനായി ചില്ലുപൊടികളും മറ്റും ചേർക്കാറുണ്ട്. ബൾബ് പൊട്ടിച്ച് അതിന്റെ പൊടിയാണ് എംഡിഎംഎയ്‌ക്കൊപ്പം ചേര്‍ക്കാറുള്ളതെന്നാണ് ഇയാൾ എക്‌സൈസിന് മൊഴി നൽകിയത്. കൂട്ടുപ്രതിയായ വിഷ്ണുവിന് വേണ്ടി പൊലീസ് അന്വേഷണം തുടങ്ങി.