ജനപ്രിയമായി ദുബൈയിലെ ഫ്യുച്ചര്‍ മ്യൂസിയം. ഉദ്ഘാടനം ചെയ്ത് രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ രണ്ട് ദശലക്ഷത്തിലധികം പേരാണ് ഫ്യുച്ചര്‍ മ്യൂസിയം സന്ദര്‍ശിച്ചത്. ഇരുനൂറിലധികം പ്രധാനപരിപാടികളും ഫ്യുച്ചര്‍ മ്യൂസിയത്തില്‍ ഇതുവരെ നടന്നു.2017-ല്‍ നിര്‍മ്മാണം ആരംഭിച്ച ഫ്യൂച്ചര്‍ മ്യൂസിയം 2022 ഫെബ്രുവരി ഇരുപത്തിരണ്ടിന് ആണ് ഉദ്ഘാടനം ചെയ്തത്. രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ആഗോളതലത്തില്‍ തന്നെ പ്രധാനപ്പെട്ട സന്ദര്‍ശന കേന്ദ്രമായി മാറിയിരിക്കുകയാണ് ഫ്യൂച്ചര്‍ മ്യൂസിയം. രണ്ട് വര്‍ഷത്തിനിടയില്‍ 172 രാജ്യങ്ങളില്‍ നിന്നായി
രണ്ട് ദശലക്ഷം സന്ദര്‍ശകര്‍ ആണ് ഫ്യൂച്ചര്‍ മ്യൂസിയം സന്ദര്‍ശിച്ചത്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ 280-ല്‍ അധികം പ്രധാന പരിപാടികള്‍ ഫ്യൂച്ചര്‍ മ്യൂസിയത്തില്‍ നടന്നു. ഈ പരിപാടികളില്‍ മാത്രം ഇരുപതിനായിരത്തിലധികം പേരാണ് സന്ദര്‍ശിച്ചത്. നാല്‍പ്പതോളം രാഷ്ട്രത്തലവന്‍മാരും മന്ത്രിമാരും ഉന്നതലപ്രതിനിധി സംഘവും ഫ്യൂച്ചര്‍ മ്യൂസിയത്തില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. രൂപകല്‍പ്പന കൊണ്ട് തന്നെ ശ്രദ്ധനേടുന്ന നിര്‍മ്മിതിയാണ് ഷെയ്ഖ് സായിദ് റോഡിന്റെ ഓരത്ത് സ്ഥിതി ചെയ്യുന്ന മ്യൂസിയം. 1024 സ്റ്റീല്‍ പൈപ്പുകളില്‍ ആണ് നിര്‍മ്മാണം.
17000 ചതുരശ്രമീറ്റര്‍ ആണ് മ്യൂസിയത്തിന്റെ ആകെ വിസ്താരം. മ്യൂസിയത്തിന് ചുറ്റും നല്‍കിയിരിക്കുന്ന അറബിക് കാലിഗ്രഫി പ്രതീക്ഷയുടെയും പ്രചോദനത്തിന്റെയും സന്ദേശം നല്‍കുന്നവയാണ്.2015 മാര്‍ച്ചില്‍ ദുബൈയില്‍ നടന്ന ലോകസര്‍ക്കാര്‍ ഉച്ചകോടിയില്‍ ആണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തും ഫ്യൂച്ചര്‍ മ്യൂസിയം പദ്ധതി പ്രഖ്യാപിച്ചത്.